കനത്ത ജാഗ്രത വേണം; ആശങ്കയായി ഇൻഫ്ളുവൻസ പനി പടരുന്നു 

SEPTEMBER 8, 2024, 11:04 AM

കാസർകോട്: ആശങ്കയായി ഇൻഫ്ളുവൻസ പനി പടരുന്നതായി റിപ്പോർട്ട്. കാസർകോട് ജില്ലയിലെ പടന്നക്കാട് കാർഷിക കോളജില്‍ മുപ്പതോളം പേർക്ക് പനി ബാധിച്ചു എന്നാണ് ലഭിക്കുന്ന വിവരം.

സാമ്പിള്‍ ശേഖരണത്തില്‍ ഒൻപത് പേർക്ക് ഇൻഫ്ളുവൻസ എ വിഭാഗത്തില്‍പ്പെട്ട പനിയാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചു. ആലപ്പുഴയില്‍ നിന്നുള്ള പരിശോധനയിലാണ് സ്ഥിരീകരണം. എച്ച്‌ വണ്‍, എൻ വണ്‍ എന്നീ വിഭാഗത്തില്‍പ്പെട്ട വൈറസുകളാണ് പനിക്ക് കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയില്‍ ഒരു കുട്ടിക്ക് കൂടി എച്ച്‌ വണ്‍, എൻ വണ്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു.

അതേസമയം പനി ബാധിച്ച്‌ ആശുപത്രിയെ സമീപിക്കുന്ന രോഗികളുടെ എണ്ണം കൂടി വരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങള്‍ പാലിക്കണമെന്നും സ്വയം ചികിത്സ നടത്താതെ ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദർശിച്ച്‌ ചികിത്സ ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam