കുടിവെള്ളത്തില്‍ ഫ്ലൂറൈഡ് കൂടുന്നത് കുട്ടികളുടെ ഐക്യു ലെവൽ കുറയ്ക്കുമെന്ന് പഠനം

AUGUST 27, 2024, 8:21 PM

ഫ്ലൂറൈഡിൻ്റെ അംശം കൂടിയ വെള്ളം കുടിക്കുന്നത് കുട്ടികളിലെ ഐക്യു നിലവാരം കുറയ്ക്കുമെന്ന് പഠനം.  ഒരു ലിറ്ററിന് 1.5 മില്ലിഗ്രാമിൽ കൂടുതൽ ഫ്ലൂറൈഡ് അടങ്ങിയ ജലം കുട്ടികളിലെ കുറഞ്ഞ ഐക്യുവിന് കാരണമാകുമെന്ന് യുഎസ് സർക്കാർ റിപ്പോർട്ട് കണ്ടെത്തി.

കാനഡ, ചൈന, ഇന്ത്യ, ഇറാൻ, പാകിസ്ഥാൻ, മെക്‌സിക്കോ എന്നിവിടങ്ങളിൽ നടത്തിയ പഠനങ്ങൾ അവലോകനം ചെയ്‌താണ് ആരോഗ്യ-മനുഷ്യ സേവന വകുപ്പിൻ്റെ ഭാഗമായ നാഷണൽ ടോക്‌സിക്കോളജി പ്രോഗ്രാമിൻ്റെ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

കുടിവെള്ളത്തിലൂടെ ഫ്ലൂറൈഡ് ഉയര്‍ന്നതോതില്‍ ലഭിക്കുന്ന കുട്ടികളില്‍ ഐക്യു രണ്ടു മുതല്‍ അഞ്ച് വരെ പോയിന്റ് കുറവാണെന്നാണെന്നാണു റിപ്പോര്‍ട്ടില്‍ അവലോകനം ചെയ്ത ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പല്ലുകളെ ബലപ്പെടുത്തുന്ന ഫ്ലൂറൈഡ്, സാധാരണ തേയ്മാനത്തിലൂടെ നഷ്ടപ്പെടുന്ന ധാതുക്കള്‍ക്കു പകരമാകുന്നതുവഴി പോടുകള്‍ സംഭവിക്കുന്നതു കുറയ്ക്കുന്നുവെന്നാണ് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നത്.

vachakam
vachakam
vachakam

യു എസ് ഫെഡറല്‍ ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ 2015 മുതല്‍ ശുപാര്‍ശ ചെയ്യുന്ന പരിധി ഒരു ലിറ്റര്‍ വെള്ളത്തിന് 0.7 മില്ലിഗ്രാം ഫ്ലൂറൈഡാണ്. അതേസമയം, ലിറ്ററിന് 1.5 മില്ലി ഗ്രാമാണ്  ലോകാരോഗ്യ സംഘടന സുരക്ഷിതമായ പരിധിയായി നിശ്ചയിച്ചിരിക്കുന്നത്.

യുഎസ് ജനസംഖ്യയുടെ ഏകദേശം 0.6 ശതമാനം അതായത് ഏകദേശം 19 ലക്ഷം പേര്‍ 1.5 മില്ലിഗ്രാമോ അതില്‍ കൂടുതലോ സ്വാഭാവികമായി ഫ്ലൂറൈഡിന്റെ അളവുള്ള കുടിവെള്ളം ഉപയോഗിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam