ഇന്ത്യയിലെ അര്‍ബുദ ബാധിതരായ കുട്ടികളില്‍ ഭൂരിഭാഗവും പോഷകാഹാരക്കുറവുള്ളവരെന്ന് പഠനം

SEPTEMBER 11, 2024, 8:51 AM

ഇന്ത്യയിൽ ക്യാൻസർ ബാധിച്ച കുട്ടികളിൽ ഭൂരിഭാഗവും പോഷകാഹാരക്കുറവുള്ളവരാണെന്ന് കഡിൽസ് ഫൗണ്ടേഷൻ റിപ്പോർട്ട്. 14 സംസ്ഥാനങ്ങളിലെ 40 പൊതു ആശുപത്രികളുമായി സഹകരിച്ച് കഡിൽസ് ഫൗണ്ടേഷൻ തയ്യാറാക്കിയ ഫുഡ് ഹീൽസ് റിപ്പോർട്ട് 2024 റിപ്പോർട്ട് വിശദീകരിക്കുന്നത് കാൻസർ ബാധിതരിൽ ഭൂരിഭാഗം കുട്ടികളും പോഷകാഹാരക്കുറവുള്ളവരാണെന്നാണ്.

ഇന്ത്യയിലെ ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമാണ് കുട്ടികളിലെ അര്‍ബുദം. കുട്ടിക്കാലത്തെ കാൻസർ നിയന്ത്രണത്തിന് പ്രത്യേക പരിപാടികളും നയങ്ങളും ഇന്ത്യയ്ക്കില്ല. രാജ്യത്തുടനീളം പീഡിയാട്രിക് ഓങ്കോളജി വിഭാഗങ്ങള്‍ 41.6 ശതമാനം പൊതുജനങ്ങള്‍ക്ക് ലഭ്യമാണ്. 48.6 ശതമാനം സ്വകാര്യവും 64ശതമാനം സര്‍ക്കാരിതര സ്ഥാപനങ്ങളിലും (എന്‍ജിഒ) തൃതീയ തലത്തിലുള്ള ആശുപത്രികളിലുമാണ്.

കണ്ടെത്തലുകള്‍ അനുസരിച്ച്, ഏകദേശം 76,000 കുട്ടികള്‍ക്ക് പ്രതിവര്‍ഷം അര്‍ബുദ രോഗനിര്‍ണയം നടത്തുന്നു. ഇവരില്‍ 57ശതമാനം മുതല്‍ 61 ശതമാനം വരെ ആദ്യത്തെ പോഷകാഹാര പരിശോധയനയില്‍ത്തന്നെ പോഷകാഹാരക്കുറവുള്ളവരാണ്. ഈ പോഷകാഹാരക്കുറവ് ചികിത്സയെയും ബാധിക്കുന്നുണ്ട്.

vachakam
vachakam
vachakam

ഇത് കൂടുതല്‍ സങ്കീര്‍ണതകളിലേക്കും അണുബാധകളിലേക്കും മോശമായ ചികിത്സാ ഫലങ്ങളിലേക്കും നയിക്കുന്നു. പീഡിയാട്രിക് ഓങ്കോളജി പരിചരണത്തില്‍ പോഷകാഹാരം വഹിക്കുന്ന നിര്‍ണായക പങ്കിനെ റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു. ഫലപ്രദമായ ചികിത്സയ്ക്ക് പോഷകാഹാരക്കുറവ് ഒരു പ്രധാന തടസ്സമായി തുടരുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

പുതുതായി രോഗനിർണയം നടത്തിയ പീഡിയാട്രിക് കാൻസർ രോഗികളിൽ 65 ശതമാനവും അവരുടെ പ്രതിദിന ശുപാർശിത കലോറിയുടെയും പ്രോട്ടീനിൻ്റെയും പകുതിയിൽ താഴെയാണ് ഉപയോഗിക്കുന്നത്. ഇത്  ചികിത്സയോട് പ്രതികരിക്കാനുള്ള അവരുടെ കഴിവ് ഗണ്യമായി കുറയ്ക്കുകയും അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും അതിജീവനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam