സസ്യാഹാരികളുടെ സൂപ്പർ ഹീറോ, ഗ്രീൻ പീസ് ചില്ലറക്കാരനല്ല 

SEPTEMBER 3, 2024, 3:32 PM

സസ്യാഹാരികൾക്ക് പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ഗ്രീൻ പീസ്. മിക്ക പയറുവർഗങ്ങളെയും പോലെ ഗ്രീൻ പീസ് പോഷകപ്രദവും ആരോഗ്യകരവുമാണ്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവയുടെ മികച്ച ഉറവിടമാണ് ഗ്രീൻ പീസ്. ഇവ പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും കണ്ണിൻ്റെയും ഹൃദയത്തിൻ്റെയും ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും ഈ പോഷകങ്ങൾ സഹായിച്ചേക്കാം. ഗ്രീൻ പീസിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ദഹനത്തെ സഹായിക്കും

പതിവായി ഗ്രീൻ പീസ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനത്തെ സഹായിക്കും. മലബന്ധം തടയുകയും കുടലിനെ ആരോ​ഗ്യകരമായ നിലനിർത്തുന്നതിനും ഇത് ഗുണകരമാണ്. ഇതിലടങ്ങിയിരിക്കുന്ന നാരുകൾ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കും. താരതമ്യേന കുറഞ്ഞ കലോറിയും പ്രോട്ടീനും നാരുകളും കൂടുതലുള്ളതുമായതിനാൽ ശരീരഭാരം നിയന്ത്രിക്കുന്നതിന് ഗ്രീൻ പീസ് ഡയറ്റിൽ ഉൾപ്പെടുത്താം. ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.

vachakam
vachakam
vachakam

ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ്

2012-ൽ ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രകാരം, പയറിൽ പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്. അവ ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ്. വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയിഡുകൾ എന്നിവയും പയറിൽ അടങ്ങിയിട്ടുണ്ട്. 

പ്രമേഹത്തെ നിയന്ത്രിക്കും 

vachakam
vachakam
vachakam

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. അതുകൊണ്ടു തന്നെ ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ധൈര്യമായി ഗ്രീൻ പീസിനെ ഡയറ്റിൽ ഉൾപ്പെടുത്താം.

ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാം

പയറിലെ നാരുകൾ, പൊട്ടാസ്യം, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുടെ സംയോജനം ഹൃദയാരോഗ്യത്തെ സഹായിക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പൊട്ടാസ്യം സഹായിക്കുന്നു. അതേസമയം ഫ്ലേവനോയിഡുകളും കരോട്ടിനോയിഡുകളും പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ സ്‌ട്രെസ് കുറയ്ക്കുന്നു, ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കും.

vachakam
vachakam
vachakam

കണ്ണുകളുടെ ആരോഗ്യം 

ഗ്രീൻ പീസിൽ മൈക്രോഗ്രാം ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയുണ്ട്. ഇവ ഓക്സിഡേറ്റീവ് സ്ട്രെസ് മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നു. ഇത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനും തിമിരവും കുറയ്ക്കുന്നു.

ശരീരഭാരം നിയന്ത്രിക്കുന്നു 

 നൂറു ഗ്രാം ഗ്രീൻ പീസിൽ നിന്ന്  81 കലോറി ലഭിക്കും.  താരതമ്യേന കുറഞ്ഞ കലോറിയും, പ്രോട്ടീനും നാരുകളും കൂടുതലുള്ളതുമായതിനാൽ ശരീരഭാരം നിയന്ത്രിക്കുന്നതിന് ഗ്രീൻ പീസ്  പോഷകപ്രദമായ ഭക്ഷണമാണ്. 

പ്രതിരോധശേഷി വർധിപ്പിക്കുന്നു

ഗ്രീൻ പീസിൽ ശക്തമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്ന വിറ്റാമിനുകളും ആൻ്റിഓക്‌സിഡൻ്റുകളും  നിറഞ്ഞിരിക്കുന്നു. വിറ്റാമിൻ സി, പ്രത്യേകിച്ച്, രോഗപ്രതിരോധ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിൽ  പേരുകേട്ടതാണ്, അതേസമയം വിറ്റാമിൻ എ പോലുള്ള മറ്റ് പോഷകങ്ങളും ശക്തമായ രോഗപ്രതിരോധത്തിന് കാരണമാകുന്നു

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam