ഐഒഎസ് 18: ഇൻസ്റ്റാള്‍ ചെയ്യുന്നതിന് മുൻപ് എന്തൊക്കെ ശ്രദ്ധിക്കണം? 

SEPTEMBER 17, 2024, 9:46 PM

ടെക് ഭീമനായ ആപ്പിൾ അതിൻ്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐഒഎസ് 18 പുറത്തിറക്കി.   ഐഫോണിൻ്റെ മുഖച്ഛായ തന്നെ അടിമുടി മാറ്റാൻ കഴിയുന്ന ഫീച്ചറുമായാണ് പുതിയ ഐഒഎസ് 18 എത്തിയിരിക്കുന്നത്.

ഐഫോണ്‍ 11 മുതല്‍ 16 വരെയുള്ള സീരീസുകളിലും ഐഫോണ്‍ എക്‌സ് എസ്, എക്‌സ് എസ് മാക്സ്, എക്‌സ് ആർ, എസ്‌ഇ എന്നീ മോഡലുകളില്‍ മാത്രമായിരിക്കും അപ്ഡേറ്റ് ലഭിക്കുക. പുതിയ ഐഒഎസ് ഇൻസ്റ്റാള്‍ ചെയ്യുന്നതിന് മുൻപ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

സ്റ്റോറേജ് 

vachakam
vachakam
vachakam

പുതിയ ഒഎസിന് സ്റ്റോറേജിന്റെ ഒരുവലിയ ഭാഗം തന്നെ ആവശ്യമായി വന്നേക്കുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ സ്റ്റോറേജ് കണ്ടെത്തുക. ഉപയോഗത്തിലില്ലാത്ത ആപ്ലിക്കേഷനുകള്‍ ഡിലീറ്റ് ചെയ്യുക.

ഒരുപാട് സ്റ്റോറേജ് ആവശ്യമായിട്ടുള്ള ആപ്ലിക്കേഷനുകളാണ് ഇൻസ്റ്റഗ്രാമും വാട്‌സ്‌ആപ്പും. അതിനാല്‍, ഐഒഎസ് 18 ഇൻസ്റ്റാള്‍ ചെയ്യുന്നതിന് മുൻപ് ഇവ രണ്ടും ഡിലീറ്റ് ചെയ്യുക. ഒഎസ് ഇൻസ്റ്റാള്‍ ചെയ്തു കഴിഞ്ഞ് വീണ്ടും ആപ്ലിക്കേഷനുകള്‍ റിഇൻസ്റ്റാള്‍ ചെയ്യാവുന്നതാണ്.

ബാക്കപ്പ്

vachakam
vachakam
vachakam

 നിങ്ങളുടെ ഐഫോൺ  അപ്‌ഡേറ്റ് ചെയ്യുന്നതിന് മുമ്പ്, നിങ്ങളുടെ ഉപകരണം ബാക്കപ്പ് ചെയ്യാൻ ശ്രമിക്കുക. അപ്‌ഡേറ്റ് പ്രക്രിയയ്ക്കിടെ എന്തെങ്കിലും സങ്കീർണതകൾ ഉണ്ടായാൽ നിങ്ങളുടെ ഡാറ്റ സുരക്ഷിതമാണെന്ന് ഇത് ഉറപ്പാക്കുന്നു, കൂടാതെ അധിക പരിരക്ഷയ്ക്കായി നിങ്ങൾക്ക് ഐ ക്ലൗഡ് ഉപയോഗിക്കാം.

 ചാർജ് ചെയ്യുക

നിങ്ങളുടെ ഉപകരണം പൂർണ്ണമായും ചാർജ് ചെയ്യുക: അപ്‌ഡേറ്റ് തടസ്സങ്ങൾ ഒഴിവാക്കാൻ, ഡൗൺലോഡ് ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഐഫോൺ  പൂർണ്ണമായി ചാർജ്ജ് ചെയ്‌തിട്ടുണ്ടെന്നും സ്ഥിരമായ വൈ ഫൈ നെറ്റ്‌വർക്കിലേക്ക് കണക്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും ഉറപ്പാക്കുക.

vachakam
vachakam
vachakam

ഐഒഎസ് 18നും പുതിയ സവിശേഷതകളും

ഹോം സ്ക്രീൻ ലെഔട്ട് കസ്റ്റമൈസ് ചെയ്യാനാകും. ആപ്ലിക്കേഷനുകളും വിഡ്ജെറ്റും ഹോം സ്ക്രീനില്‍ എവിടെ വേണമെങ്കിലും ക്രമീകരിക്കാനാകും. പുതിയ കണ്‍ട്രോള്‍ സെന്ററാണ് മറ്റൊരു സവിശേഷത. ഇവിടെയും കസ്റ്റമൈസേഷൻ സാധ്യമാണ്.

ഫോട്ടോ ആപ്ലിക്കേഷനിലാണ് വലിയൊരു മാറ്റം. പുതിയ ഇന്റർഫേസാണ് പ്രധാന ആകർഷണം. ക്ലീൻ അപ്പ് ടൂള്‍ ഉപയോഗിച്ച്‌ അനാവശ്യമായവ ഒഴിവാക്കാനും സാധിക്കും.

സഫാരിയിലും മാപിലുമുണ്ട് സവിശേഷതകള്‍. അനാവശ്യ ഉള്ളടക്കം ഒഴിവാക്കുന്നതിനായി ഡിസ്ട്രാക്ഷൻ കണ്‍ട്രോള്‍ എന്ന സംവിധാനമുണ്ടാകും. മാപില്‍ ഭൂപ്രകൃതിയും ഹൈക്കിങ് പാതകളും ഓഫ്‌ലൈൻ പിന്തുണയുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫ്‌ളാഷ് ലൈറ്റ് 

ഫ്‌ളാഷ് ലൈറ്റിന്റെ പ്രകാശത്തിന്റെ ബ്രൈറ്റ്‌നെസ് മാത്രമാണ് ക്രമീകരിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഫ്‌ളാഷ് ലൈറ്റിന്റെ ബീം ലെങ്തും ക്രമീകരിക്കാന്‍ സാധിക്കും. ഇതിനായി ഡൈനാമിക് ഐലന്റിലുള്ള ടോര്‍ച്ച്‌ ഐക്കണില്‍ ടാപ്പ് ചെയ്താല്‍ മതി.

സന്ദേശങ്ങള്‍ക്ക് വിവിധ ടെക്സ്റ്റ് ഇഫക്ടുകള്‍

മെസേജസ് ആപ്ലിക്കേഷനില്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് വിവിധ ടെക്സ്റ്റ് ഇഫക്ടുകള്‍ ചേര്‍ക്കാനുള്ള സൗകര്യം ഐഒഎസ് 18 ല്‍ ഒരുക്കിയിട്ടുണ്ട്. ഇതുവഴി ടൈപ്പ് ചെയ്യുന്ന ടെക്സ്റ്റിന് വിവിധ ആനിമേറ്റഡ് ഇഫക്ടുകള്‍ നല്‍കാനും ചാറ്റിങ് കൂടുതല്‍ രസകരമാക്കാനുമാവും.

ഇമോജി ടാപ്പ് ബാക്ക്

സന്ദേശങ്ങള്‍ക്ക് ഇമോജികളിലൂടെ പ്രതികരണം അറിയിക്കുന്ന ഫീച്ചറാണ് ഇമോജി ടാപ്പ് ബാക്ക്. ഫോണിലെ ഇമോജി ലൈബ്രറിയില്‍ ഏതും ഇതിനായി ഉപയോഗിക്കാനാവും. സന്ദേശങ്ങള്‍ക്ക് മേല്‍ ലോങ് പ്രസ് ചെയ്താല്‍ ടാപ്പ് ബാക്ക് ഓപ്ഷനുകള്‍ കാണാം. ഇതില്‍ ഇമോജി ഐക്കണില്‍ ടാപ്പ് ചെയ്താല്‍ കൂടുതല്‍ ഐക്കണുകള്‍ തിരഞ്ഞെടുക്കാം.

സന്ദേശങ്ങള്‍ മറ്റൊരു സമയത്ത് കൃത്യമായി അയക്കുന്നതിന് ഇതുവഴി സാധിക്കും. മെസേജസ് ആപ്പില്‍ സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിനുള്ള ഫീച്ചറാണ് സെന്റ് ലേറ്റര്‍. സന്ദേശം ടൈപ്പ് ചെയ്ത് ഇടത് ഭാഗത്തുള്ള + ഐക്കണില്‍ ടാപ്പ് ചെയ്താല്‍ Send Later ഓപ്ഷന്‍ കാണാം.

ഇത് തിരഞ്ഞെടുത്ത് തീയ്യതിയും സമയവും ക്രമീകരിക്കുക. ഐമെസേജുകള്‍ മാത്രമേ ഈ രീതിയില്‍ അയക്കാനാവൂ.ഐഫോണ്‍ സ്‌ക്രീന്‍ മാക്ക് കംപ്യൂട്ടറില്‍ കാണാനും കംപ്യൂട്ടര്‍ ഉപയോഗിച്ച്‌ നിയന്ത്രിക്കാനും ഫോണിലെ ആപ്പുകള്‍ മാക്കില്‍ നിന്ന് തന്നെ ഉപയോഗിക്കാനും സാധിക്കും. ഇതിനായി മാക്കില്‍ പ്രത്യേക ഐഫോണ്‍ മിററിങ് ആപ്പ് ലഭ്യമാണ്.

ഡിലീറ്റ് ബട്ടണ്‍

കാല്‍ക്കുലേറ്റര്‍ ആപ്പില്‍ ഒരു പുതിയ ഡിലീറ്റ് ബട്ടണ്‍ അവതരിപ്പിച്ചിട്ടുണ്ട്. കണക്കുകൂട്ടുമ്ബോള്‍ അക്കങ്ങള്‍ തെറ്റായി നല്‍കിയാല്‍ അത് തിരുത്താനും നീക്കം ചെയ്യാനുമുള്ള സൗകര്യം നേരത്തെ ഉണ്ടായിരുന്നില്ല. പൂര്‍ണമായും മാറ്റി ടൈപ്പ് ചെയ്യേണ്ടിയിരുന്നു. എന്നാല്‍ ഡിലീറ്റ് ബട്ടണ്‍ ഉപയോഗിച്ച്‌ തെറ്റായി ടൈപ്പ് ചെയ്ത അക്കങ്ങള്‍ ബാക്ക് സ്‌പേസ് ചെയ്ത് ഒഴിവാക്കാനാവും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam