ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന പേയ്‌മെൻ്റ് ആപ്പാണ് ഗൂഗിൾ പേ. ഗൂഗിൾ പേ നിരവധി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇവയെല്ലാം ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങും. ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ ഫീച്ചറുകൾ അറിയൂ..
യുപിഐ സർക്കിൾ
സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ആളുകളെ പണമിടപാടുകൾ നടത്താൻ യുപിഐ സർക്കിൾ അനുവദിക്കുന്നു. ഒരാൾക്ക് തൻ്റെ അക്കൗണ്ടിലുള്ള നിശ്ചിത തുക യുപിഐ വഴി മറ്റൊരാൾക്ക് നൽകാൻ ഈ സേവനം അനുവദിക്കുന്നു. മറ്റൊരാള്‍ക്ക് എത്ര തുക ഉപയോഗിക്കാമെന്ന് നമുക്ക് തീരുമാനിക്കാം. കുട്ടികള്‍ക്ക് ഇത് ഉപകാരപ്രദമായിരിക്കും. രണ്ട് തരത്തിലാണ് ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കുക. രണ്ട് തരത്തിലാണ് ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കുക.
പാർഷ്യല്‍ ഡെലിഗേഷൻ, ഫുള്‍ ഡെലിഗേഷൻ എന്നിങ്ങനെയാണ് രണ്ട് രീതികള്‍. ആദ്യം, അക്കൗണ്ട് ഉടമ ഓരോ ഇടപാടിനും അംഗീകാരം നൽകണം. ഉദാഹരണത്തിന്, മകൻ കടയിൽ പോയി യുപിഎ വഴി 200 രൂപ അടയ്ക്കാൻ ശ്രമിച്ചാൽ, പിതാവിന് സ്വന്തം ഫോണിൽ പേയ്മെൻ്റ് അപേക്ഷ ലഭിക്കും. അയാൾ പിൻ ടൈപ്പ് ചെയ്താൽ മാത്രമേ ഇടപാട് നടക്കൂ. ഒരു മാസത്തേക്ക് ചെലവഴിക്കാവുന്ന പരമാവധി തുക ഫുൾ ഡെലിഗേഷൻ മുൻകൂട്ടി നിശ്ചയിക്കുന്നു.
യുപിഐ വൗച്ചറുകൾ
ആർബിഐയുടെ ഡിജിറ്റൽ കറൻസി ഇ-റുപ്പി ഇപ്പോൾ ഗൂഗിൾ പേയിൽ ലഭ്യമാകും. ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്നതിന് പ്രീപെയ്ഡ് വൗച്ചറുകൾ ലഭ്യമാക്കും. ബാങ്ക് അക്കൗണ്ട് യുപിഐയുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിലും, ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് സേവനം ആസ്വദിക്കാം. എൻ.പി.സി.ഐ, ഫിനാൻഷ്യല്‍ സർവീസസ് വകുപ്പുമായി സഹകരിച്ചാണ് ഈ ഫീച്ചർ ഗൂഗിള്‍ പേയില്‍ കൊണ്ടുവരുന്നത്.
ക്ലിക്ക് പേ ക്യുആർ
ആപ്പിനുള്ളിൽ ഒരു ക്യുആർ കോഡ് സ്‌കാൻ ചെയ്‌ത് ഗൂഗിൾ പേ വഴി ബില്ലുകൾ അടയ്ക്കാൻ ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്ന ഫീച്ചറാണ് ക്ലിക്ക് പേ ക്യുആർ. ബില്ലർ പ്രത്യേകമായി ക്യുആർ കോഡ് നൽകിയാൽ മാത്രമേ ഈ ഫീച്ചർ ഉപയോഗിക്കാനാകൂ.
പ്രീപെയ്ഡ് യൂട്ടിലിറ്റി പേയ്മെൻ്റ്
വൈദ്യുത ബില്‍ പോലുള്ള ഉപഭോക്തൃ ബില്ലുകള്‍ ഗൂഗിള്‍ പേയില്‍ നിന്ന് നേരിട്ട് അടയ്‌ക്കാൻ അനുവദിക്കുന്ന സംവിധാനമാണിത്. പേടിഎമ്മിന് സമാനമായി ഉപഭോക്താവിന്റെ ഉപഭോക്തൃ വിവരങ്ങള്‍ ചേർത്ത് കഴിഞ്ഞാല്‍ ബില്ലുകള്‍ ആപ്പ് തിരിച്ചറിയും. പ്രീപെയ്ഡായി ബില്ലുകള്‍ അടയ്‌ക്കാനും സാധിക്കും. എൻപിസിഐ ഭാരത് ബില്‍പേയുടെ സഹായത്തോടെയാകും ഫീച്ചർ അവതരിപ്പിക്കുന്നത്.
യുപിഐ ലൈറ്റിന് ഓട്ടോപേ
യുപിഐ ലൈറ്റിലെ ബാലൻസ് തുക നിശ്ചിത തുകയില്‍ താഴെയാകുമ്ബോള്‍ ടോപ്പ് അപ്പ് ചെയ്യാൻ അനുവദിക്കുന്ന സൗകര്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്