പരസ്പരം സന്ദേശങ്ങൾ കൈമാറുന്നതിൽ മൊബൈൽ ഉപയോക്താക്കളുടെ ഇഷ്ടപ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. നീണ്ട സന്ദേശങ്ങൾ കുത്തിക്കുറിക്കുന്നതിന് പകരം വന്ന വോയ്സ് മെസേജുകളും ഇരുകൈയ്യും നീട്ടിയാണ് നമ്മൾ സ്വീകരിച്ചത്.
ശബ്ദ സന്ദേശങ്ങളിലും പുതിയ പരിഷ്‌കാരം കൊണ്ടുവന്നിരിക്കുകയാണ് വാട്സ്ആപ്പ്. വായിച്ചെടുക്കാവുന്ന രീതിയിൽ ശബ്ദസന്ദേശം ടെക്സ്റ്റുകളാക്കി കൺവെർട്ട് ചെയ്യുന്ന അപ്ഡേഷനാണ് വരുന്നത്.
പൊതുയിടങ്ങളിലോ മീറ്റിംഗുകളിലോ ഇരിക്കുമ്പോൾ പലപ്പോഴും ശബ്ദ സന്ദേശങ്ങൾ തുറക്കുന്നത് ബുദ്ധിമുട്ടാണ്. ഈ പ്രശ്നത്തിന് പരിഹാരമൊരുക്കുകയാണ് പുതിയ അപ്ഡേഷനിൽ.
പുതിയ ഫീച്ചർ വാട്സ്ആപ്പിന്റെ ജനപ്രിയത ഇരട്ടിയാക്കുമെന്നാണ് വിലയിരുത്തൽ. ട്രാൻസ്‌ക്രൈബ് ഫീച്ചറാണ് പുതുതായി വാട്‌സ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
ഇതുപ്രകാരം വോയ്‌സ് മെസേജുകൾ കേൾക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇനിമുതൽ ശബ്ദശകലങ്ങൾ വായിക്കാം. ഇതൊരു ഡിഫാൾട്ട് സംവിധാനമല്ല. ഉപഭോക്താവിന് താത്പര്യമുണ്ടെങ്കിൽ തെരഞ്ഞെടുക്കാവുന്ന സൗകര്യമാണിത്.
ആക്ടിവേറ്റ് ചെയ്യുന്നതിനായി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്