ഡാറ്റകൾക്ക് ഇനി ഡബിൾ സുരക്ഷ; 'ഐഡന്റിറ്റി ചെക്ക്' ഫീച്ചറുമായി ഗൂഗിൾ

JANUARY 28, 2025, 8:27 PM

ഇക്കാലത്ത് സ്മാർട്ട്‌ഫോണുകൾ എല്ലാവരുടെയും ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. ഫോട്ടോസ് മുതൽ സാമ്പത്തിക വിവരങ്ങൾ വരെ, പലരും എല്ലാം സൂക്ഷിക്കാൻ സ്മാർട്ട്‌ഫോണുകളെ ആശ്രയിക്കുന്നു. മറ്റാരെങ്കിലും ഈ ഡാറ്റ ആക്‌സസ് ചെയ്‌താൽ, അത് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. അത്തരം ഡാറ്റ മോഷണം തടയുന്നതിനായി, ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾക്കായി ഗൂഗിൾ ഒരു പുതിയ ഫീച്ചർ  കൊണ്ടുവന്നിട്ടുണ്ട്. ഇതിനെ ഐഡന്റിറ്റി ചെക്ക് എന്ന് വിളിക്കുന്നു. ഇത് ഒരു ബയോമെട്രിക് അധിഷ്ഠിത ഫീച്ചറാണ്. 

ഇത് മോഷണം പോലുള്ള സന്ദർഭങ്ങളിൽ ഡാറ്റയെ സംരക്ഷിക്കുകയെന്നതാണ് ഫീച്ചറിന്റെ ദൌത്യം. നിലവിൽ ആൻഡ്രോയിഡ് 15-ൽ പ്രവർത്തിക്കുന്ന ഗൂഗിൾ പിക്‌സൽ, സാംസങ് ഗാലക്‌സി ഫോണുകൾക്കായാണ് ഈ ഫീച്ചർ പുറത്തിറക്കുന്നത്. പിന്നീട് മറ്റ് ഉപകരണങ്ങൾക്കും ഇത് നൽകിയേക്കും എന്നാണ് റിപ്പോർട്ടുകൾ.

ഫോൺ സ്വന്തം വീട് പോലെയുള്ള വിശ്വസനീയമായ ലൊക്കേഷനുകൾക്ക് പുറത്തായിരിക്കുമ്പോൾ മാത്രമേ ഈ അധിക സുരക്ഷാ ഫീച്ചർ പ്രവർത്തനം തുടങ്ങൂ.  ഫീച്ചറുകൾ പ്രവർത്തിക്കുന്ന ഫോണുകൾ മോഷ്ടിക്കപ്പെടുകയോ പാസ് വേഡും മറ്റും അറിയുന്ന ഒരാൾ എടുത്ത് തുറന്ന് ഉപയോഗിക്കുന്നതിനും ഈ ഫീച്ചർ തടയും. 

vachakam
vachakam
vachakam

പാസ്വേഡ് ഉപയോഗിച്ച് ഫോൺ അൺലോക്ക് ചെയ്‌താലും മോഷ്‌ടിക്കപ്പെട്ടാലും പിന്നീട് നിങ്ങളുടെ ഡാറ്റ ആക്‌സസ് ചെയ്യാൻ കഴിയില്ല.വിശ്വസനീയമായ ലൊക്കേഷനുകൾക്ക് പുറത്തുള്ള ഫോണിലെ സെറ്റിംഗ്‍സുകളും അക്കൗണ്ടുകളും ആക്‌സസ് ചെയ്യുന്നതിന് ഒരാൾക്ക് അയാളുടെ ബയോമെട്രിക് വിവരങ്ങൾ പൂർത്തിയാക്കേണ്ടിവരും.

ഉപയോക്താക്കൾക്ക് ഒന്നിലധികം വിശ്വസനീയമായ ലൊക്കേഷനുകൾ ചേർക്കാനുള്ള ഓപ്ഷൻ ഫീച്ചറിനുണ്ട്. ഒരാൾക്ക് ബയോമെട്രിക് വിവരങ്ങൾ കൃത്യമായി ചേർക്കാൻ കഴിയുന്നില്ലെങ്കിൽ, അയാൾക്ക് പിൻ കോഡ് മാറ്റാനും കഴിയില്ല. കൂടാതെ, ഫൈൻഡ് മൈ ഡിവൈസ്, തെഫ്റ്റ് പ്രൊട്ടക്ഷൻ തുടങ്ങിയവ ഓഫാക്കാനും കഴിയില്ല. ക്ലാസ് 3 ബയോമെട്രിക്സിനെ പിന്തുണയ്ക്കുന്ന സ്മാർട്ട്ഫോണുകളിൽ മാത്രമേ നിലവിൽ ഈ ഫീച്ചർ ലഭ്യമാകൂ. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam