ഇന്ത്യയുടെ സ്വന്തം എഐ 10 മാസത്തിനുള്ളിലെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ്

JANUARY 30, 2025, 3:54 AM

ന്യൂഡെല്‍ഹി: അടുത്ത 10 മാസത്തിനുള്ളില്‍ രാജ്യത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡല്‍ (എഐ) സജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. 

ഇന്ത്യയുടെ എഐ ദൗത്യത്തെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വൈഷ്ണവ്.

''ഞങ്ങള്‍ ചട്ടക്കൂട് രൂപപ്പെടുത്തിക്കഴിഞ്ഞു, അത് ഇന്ന് ലോഞ്ച് ചെയ്യുന്നു. ഇന്ത്യന്‍ പശ്ചാത്തലവും സംസ്‌കാരവും നിലനിര്‍ത്തുന്ന എഐ മോഡലുകള്‍ നിര്‍മ്മിക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ,' അദ്ദേഹം പറഞ്ഞു. 

vachakam
vachakam
vachakam

ഇന്ത്യയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഒരു ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (എല്‍എല്‍എം) സൃഷ്ടിക്കുന്നതിന് 18,693 ജിപിയുകള്‍, ഇന്ത്യ എഐ കംപ്യൂട്ട് ഫെസിലിറ്റി സമാഹരിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

''ഡീപ്സീക്ക് എഐയെ 2,000 ജിപിയുകളിലാണ് പരിശീലിപ്പിച്ചത്, ചാറ്റ്ജിപിടിയെ 25,000 ജിപിയുകളിലാണ് പരിശീലിപ്പിച്ചത്, ഞങ്ങള്‍ക്ക് ഇപ്പോള്‍ 15,000 ഹൈ-എന്‍ഡ് ജിപിയുകളുണ്ട്. ഞങ്ങളുടെ എഐ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്ന ശക്തമായ ഒരു കംപ്യൂട്ട് സൗകര്യം ഇപ്പോള്‍ ഇന്ത്യയിലുണ്ട്,' അദ്ദേഹം പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗവേഷകര്‍ക്കും ഡെവലപ്പര്‍മാര്‍ക്കും ആക്സസ് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന 18,000 ജിപിയുകളുള്ള ഒരു ഷെയേര്‍ഡ് കംപ്യൂട്ട് സൗകര്യം ആരംഭിച്ചിട്ടുണ്ട്.  ഏകദേശം 10,000 ജിപിയുകള്‍ ഇതിനകം പ്രവര്‍ത്തനക്ഷമമാണെന്നും അദ്ദേഹം പറഞ്ഞു. ഈ സംരംഭത്തിനുള്ള ജിപിയു ദാതാക്കളില്‍ ജിയോ പ്ലാറ്റ്ഫോംസ്, ടാറ്റ കമ്മ്യൂണിക്കേഷന്‍സ്, യോട്ട, നെക്സ്റ്റ് ജെന്‍ ഡാറ്റാ സെന്റര്‍ എന്നിവ ഉള്‍പ്പെടുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam