ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി അത്യാധുനിക ആന്റി-സ്കാം ടൂളുകൾ അവതരിപ്പിച്ച് മെറ്റ. വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ ലക്ഷക്കണക്കിന് രൂപ നഷ്ടമാകുന്ന സാഹചര്യത്തിലാണ് തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും അവ തടയാനും മെറ്റ പുതിയ നടപടികൾ കൈക്കൊള്ളുന്നത്.
സംശയാസ്പദമായ ഡിവൈസ് ലിങ്കിംഗ് തടയും: ഉപയോക്താവിന്റെ അക്കൗണ്ട് മറ്റൊരു ഉപകരണവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുമ്പോൾ സംശയം തോന്നിയാൽ ഉടൻ തന്നെ വാട്സ്ആപ്പ് മുന്നറിയിപ്പ് നൽകും. ഇത് തട്ടിപ്പുകാർക്ക് സന്ദേശങ്ങൾ വായിക്കാനുള്ള സാഹചര്യം ഇല്ലാതാക്കും.
തട്ടിപ്പ് സന്ദേശങ്ങൾ തിരിച്ചറിയും: അപരിചിതമായ നമ്പറുകളിൽ നിന്ന് വരുന്ന സന്ദേശങ്ങളിലെ പാറ്റേണുകൾ നിരീക്ഷിച്ച് അവ തട്ടിപ്പാണോ എന്ന് തിരിച്ചറിയാൻ വാട്സ്ആപ്പിന് സാധിക്കും. ഉപയോക്താക്കൾക്ക് ഇത് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശങ്ങൾ ആപ്പ് നൽകും.
ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് അലേർട്ട്: ഫേസ്ബുക്കിൽ സംശയാസ്പദമായ അക്കൗണ്ടുകളിൽ നിന്ന് റിക്വസ്റ്റ് വരുമ്പോൾ അത് മുന്നറിയിപ്പായി ലഭിക്കും. ലൊക്കേഷൻ, മ്യൂച്വൽ ഫ്രണ്ട്സ് എന്നിവ പരിശോധിച്ചാകും ഈ സുരക്ഷാ സംവിധാനം പ്രവർത്തിക്കുക.
ഉപയോക്താക്കളുടെ സമ്മതം: ഏത് സുരക്ഷാ ടാസ്ക്കുകൾക്കും മുൻപ് ഉപയോക്താവിന്റെ അനുമതി തേടാനും പുതിയ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിലനിർത്തിക്കൊണ്ടുതന്നെ തട്ടിപ്പുകാരെ തുരത്താനുള്ള വലിയൊരു ദൗത്യത്തിനാണ് മെറ്റ ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മനുഷ്യബുദ്ധിയെ വെല്ലുന്ന 'ക്ലോഡ് മൈത്തോസ്': വൈറ്റ് ഹൗസിൽ രഹസ്യ ചർച്ചയുമായി ആന്ത്രോപിക് സിഇഒ;
വാട്സ്ആപ്പിൽ ഇനി ഗ്രൂപ്പ് അംഗങ്ങളെ ചേർക്കാൻ പുതിയ വഴി; വരുന്നു മെൻഷൻ ഫീച്ചർ;
വാട്സ്ആപ്പിൽ വമ്പൻ മാറ്റം; സന്ദേശങ്ങൾ വായിച്ചു കഴിഞ്ഞാൽ ഉടൻ അപ്രത്യക്ഷമാകും; പുതിയ 'ആഫ്റ്റർ
സാംസങ് ഗാലക്സി ബഡ്സ് 4 പ്രോ: ആപ്പിളിനോടും സോണിയോടും ഏറ്റുമുട്ടാൻ കരുത്തുറ്റ ഡിസൈനും