പ്ലേ സ്റ്റോർ കമ്മീഷൻ വെട്ടിക്കുറച്ച് ഗൂഗിൾ; സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കും ഡെവലപ്പർമാർക്കും ആശ്വാസം

MARCH 7, 2026, 4:04 AM

ആപ്പ് ഡെവലപ്പർമാരിൽ നിന്ന് ഈടാക്കുന്ന ഉയർന്ന പ്ലേ സ്റ്റോർ കമ്മീഷൻ നിരക്കുകൾ കുറയ്ക്കാൻ ഗൂഗിൾ. സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കും ആപ്പ് നിർമ്മാതാക്കൾക്കും ഒരുപോലെ ഗുണകരമാകുന്ന ഈ നിർണ്ണായക തീരുമാനം ആഗോള ടെക് വിപണിയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കും.

2020-ൽ എപ്പിക് ഗെയിംസ് ഗൂഗിളിനെതിരെ ഉന്നയിച്ച കുത്തക വിരുദ്ധ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് പുതിയ നിർദ്ദേശങ്ങൾ ഗൂഗിൾ സാൻ ഫ്രാൻസിസ്കോ കോടതിയിൽ സമർപ്പിച്ചത്.

നിലവിൽ സബ്‌സ്‌ക്രിപ്‌ഷനുകൾക്കും ഇൻ-ആപ്പ് പർച്ചേസുകൾക്കുമായി ഗൂഗിൾ 15 ശതമാനം മുതൽ 30 ശതമാനം വരെയാണ് കമ്മീഷനായി ഈടാക്കിയിരുന്നത്. പുതിയ നിർദ്ദേശപ്രകാരം ഇത് 10 മുതൽ 20 ശതമാനമായി കുറയും.

vachakam
vachakam
vachakam

കൂടാതെ പേയ്‌മെന്റ് പ്രോസസ്സിംഗിനായി വെറും 5 ശതമാനം മാത്രം ഫീസ് ഈടാക്കുന്ന പുതിയൊരു ഓപ്ഷനും ഗൂഗിൾ മുന്നോട്ട് വെക്കുന്നുണ്ട്.

ഇതോടെ ഡെവലപ്പർമാർക്ക് ഗൂഗിളിന്റെ തന്നെ പേയ്‌മെന്റ് സംവിധാനം ഉപയോഗിക്കണമെന്ന നിബന്ധന ഒഴിവാകുകയും പകരം തേർഡ് പാർട്ടി പേയ്‌മെന്റ് സിസ്റ്റങ്ങൾ ഉപയോഗിക്കാൻ അനുവാദം ലഭിക്കുകയും ചെയ്യും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam