കാലിഫോര്‍ണിയ: പുതിയ വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു ഇന്‍സ്റ്റഗ്രാം. എഡിറ്റ്സ് എന്നാണ് ഇന്‍സ്റ്റയുടെ പുതിയ ആപ്പിന്‍റെ പേര്. ക്രിയേറ്റീവ് ടൂളുകള്‍ ലഭ്യമാവുന്ന സമ്പൂര്‍ണ സ്യൂട്ട് എന്നാണ് എഡിറ്റ്‌സ് ആപ്പിന് കമ്പനി നൽകുന്ന വിശേഷണം.
അതേസമയം അമേരിക്കയില്‍ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്കിന് നിരോധനം വരാനിടയുണ്ടായിരുന്ന സാഹചര്യം മുന്നില്‍ക്കണ്ടായിരുന്നു പുതിയ എഡിറ്റ്‌സ് ആപ്പ് ഇന്‍സ്റ്റഗ്രാം പ്രഖ്യാപിച്ചത്.
എന്നാൽ അടുത്ത മാസം വരെ എഡിറ്റ്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാവില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആപ്പിളിന്‍റെ ആപ്പ് സ്റ്റോറില്‍ എഡിറ്റ്സ് ഇപ്പോള്‍ പ്രീ-ഓര്‍ഡര്‍ ചെയ്യാം. എന്നാൽ എഡിറ്റ്‌സിന്‍റെ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ പണിപ്പുരയിലാണ്.
അതേസമയം എഡിറ്റ്‌സിന്‍റെ ഇരു വേര്‍ഷനുകളും ഒരേസമയമാകുമോ ഇന്‍സ്റ്റ ഔദ്യോഗികമായി റിലീസ് ചെയ്യുക എന്ന് ഇതുവരെ വ്യക്തമല്ല. വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് ഏറ്റവും മികച്ച ടൂളുകള്‍ നല്‍കാനാണ് ശ്രമമെന്നാണ് ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മോസ്സെരി എഡിറ്റ്സ് ആപ്പ് പ്രഖ്യാപിച്ചുകൊണ്ട് പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്