എഐ പവേർഡ് ജിടി ബൂസ്റ്റ് ഫീച്ചറുകൾ; ഗെയിമിംഗ് പ്രേമികൾക്ക് കിടിലൻ ഫീച്ചറുകളുമായി റിയൽമി പി3 പ്രോ 5ജി

FEBRUARY 4, 2025, 8:46 PM

നിങ്ങൾ ഒരു മികച്ച ഗെയിമിംഗ് സ്‍മാർട്ട്‌ഫോണിനായി തിരയുകയാണെങ്കിൽ ഒരു സന്തോഷ വാർത്തയുണ്ട്. റിയൽമി പി3 പ്രോ 5ജി (Realme P3 Pro 5G) ഈ മാസം ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നു.

ഉപയോക്താക്കൾക്ക് അവരുടെ ഗെയിമിംഗ് അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്ന എഐ പവേർഡ് ജിടി ബൂസ്റ്റ് ഫീച്ചറുകൾ ഈ ഫോണിൽ സജ്ജീകരിക്കും. 

റിയൽമി പി3 പ്രോ 5ജിയ്ക്ക് ഒരു വലിയ 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ ഉണ്ടായിരിക്കും, അതില്‍ 120Hz റിഫ്രഷ് നിരക്ക് ലഭിക്കും. ഈ ഉയർന്ന റീഫ്രഷ് നിരക്ക് ഡിസ്പ്ലേ ഗെയിമിംഗും സ്ക്രോളിംഗും സുഗമമാക്കും. അമോലെഡ് പാനൽ മികച്ച നിറങ്ങൾ നൽകും.

vachakam
vachakam
vachakam

സ്‍നാപ്പ്‌ഡ്രാഗൺ 7എസ് ജെൻ 3 പ്രൊസസർ ആയിരിക്കും റിയൽമി P3 പ്രോ 5Gയിൽ ഉപയോഗിക്കുക. ഇത് ശക്തമായ ഒക്ടാകോർ ചിപ്‌സെറ്റാണ്. ഈ പ്രൊസസർ 2.5GHz ക്ലോക്ക് സ്പീഡിൽ പ്രവർത്തിക്കുന്നു.

ഇത് ഹൈ-എൻഡ് ഗെയിമുകളും മൾട്ടി-ടാസ്‍കിംഗും യാതൊരുവിധ കാലതാമസവുമില്ലാതെ പൂർത്തിയാക്കാൻ അനുവദിക്കുന്നു. ഇത് മാത്രമല്ല, ഈ ഫോൺ ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ളതായിരിക്കും. അത് ഏറ്റവും പുതിയ സവിശേഷതകളും മികച്ച പ്രകടനവും നൽകും.

റിയൽമി പി3 പ്രോ 5ജിക്ക് ഒരു വലിയ 5,500 എംഎഎച്ച് ബാറ്ററി ഉണ്ടാകും, ഇത് മുഴുവൻ ദിവസത്തെ ബാക്കപ്പ് നൽകും. ഇത് കൂടാതെ, 80 വാട്സ് സൂപ്പര്‍വോക് ചാർജിംഗ് സാങ്കേതികവിദ്യയും ഇതിലുണ്ട്. അത് മിനിറ്റുകൾക്കുള്ളിൽ ഫോൺ ചാർജ് ചെയ്യും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam