ബ്രൗസറിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ജോലികൾ ചെയ്യാനും കഴിയുന്ന എഐ ഏജന്റിനെ അവതരിപ്പിച്ച് ഓപ്പൺ എഐ. ഓപറേറ്റർ എന്നാണ് പേര്.
ചാറ്റ് ജി.പി.ടി ഒരു സമ്പൂർണ എ.ഐ ചാറ്റ് ബോട്ടാണെങ്കില്‍ 'ഓപറേറ്റർ' ഒരു എ.ഐ ഏജന്റാണ്. അതായത്, നമ്മുടെ പ്രതിനിധിയായി സ്വതന്ത്രമായി കാര്യങ്ങള്‍ നിർവഹിക്കാൻ ശേഷിയുള്ള ഏജന്റാണെന്നർഥം.
ചാറ്റ് ജി.പി.ടിക്ക് ശേഷം ഓപ്പൺ എഐയുടെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ എന്നാണ് സാങ്കേതിക സ്രോതസ്സുകൾ ഓപ്പറേറ്റർ ഏജന്റിനെ വിശേഷിപ്പിക്കുന്നത്. ഇത് ഇപ്പോൾ യുഎസിൽ മാത്രമാണ് ആരംഭിച്ചിരിക്കുന്നത്.
കൃത്രിമബുദ്ധിയെക്കുറിച്ചുള്ള മിക്ക ആളുകളുടെയും പ്രതീക്ഷകൾ അത് ഉപയോക്താവിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്ന ഒരു യന്ത്രമായിരിക്കുമെന്നാണ്.
അത് ഇപ്പോൾ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. ചാറ്റ് ജി.പി.ടിയോട് നാം ചാറ്റ് ചെയ്യണം. എന്നാല്‍, ഓപറേറ്റർ വെബില്‍ നമുക്കുവേണ്ടി കാര്യങ്ങള്‍ കണ്ടറിഞ്ഞ് ചെയ്തുകൊള്ളും.
ഓപ്പൺഎഐ അവകാശപ്പെടുന്നത്, ഓപ്പറേറ്റർ സമാനമായ എതിരാളികളായ ടൂളുകളെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്നാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്