ജിയോ കോയിന്‍ എന്ന പേരില്‍ പുതിയ ക്രിപ്റ്റോ പുറത്തിറങ്ങിയിരിക്കുകയാണ്. റിലയന്‍സ് ജിയോ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ലെങ്കിലും കോയിന്‍ പ്രവര്‍ത്തസജ്ജമാണെന്ന തരത്തില്‍ സ്‌ക്രീന്‍ഷോട്ടുകള്‍ എക്‌സില്‍ പ്രചരിക്കുന്നുണ്ട്.
ഇന്റര്‍നെറ്റ് ടെക്‌നോളജി കമ്പനിയായ പോളിഗണ്‍ലാബുമായി സഹകരിച്ചാണ് ജിയോ കോയിന്‍ പുറത്തിറക്കിയിരിക്കുന്നത്. നിലവിലുള്ള ജിയോയുടെ 450 മില്യണിലധികം ഉപയോക്താക്കള്‍ക്ക് ജിയോ കോയിന്‍ ഉപയോഗിക്കാന്‍ സാധിക്കും. പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന വെബ് 3 അധിഷ്ഠിതമായാണ് ജിയോ കോയിനുകള്‍ നിര്‍മിച്ചിരിക്കുന്നത്.
ജിയോ പ്ലാറ്റ്ഫോമുകളുടെ ഉടമസ്ഥതയിലുള്ള പ്രൊപ്രൈറ്ററി വെബ് ബ്രൗസറായ 'ജിയോസ്ഫിയര്‍' വഴിയാണ് ജിയോ കോയിനുകള്‍ നേടാന്‍ സാധിക്കുക. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് മൊബൈല്‍, ഇന്റര്‍നെറ്റ് അധിഷ്ഠിത ആപ്പുകള്‍ ഉപയോഗിച്ച് ജിയോ കോയിന്‍ നേടാം. ജിയോസ്ഫിയര്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ പോളിഗണ്‍ വാലറ്റില്‍ ജിയോ കോയിനുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങും. എന്നാല്‍ ഉപയോക്താക്കള്‍ക്ക് ജിയോ കോയിനുകള്‍ എങ്ങനെ റിഡീം ചെയ്യാനോ ഉപയോഗിക്കാനോ കഴിയുമെന്ന് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജിയോ കോയിന്റെ മൂല്യം എത്രയാണെന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ജിയോ ഉപയോക്താക്കളെ പോളിഗണ്‍ നെറ്റ്വര്‍ക്കിലേക്ക് ആകര്‍ഷിക്കാന്‍ പുത്തന്‍ സംവിധാനത്തിന് സാധിക്കും. ക്രിപ്റ്റോ ലോകത്തിന് ബൃഹത്തായ സംഭവാന നല്‍കാന്‍ ജിയോയ്ക്ക് സാധിച്ചേക്കും. 470 ദശലക്ഷം ഉപയോക്താക്കളാണ് ജിയോയ്ക്കുള്ളത്. നിലവില്‍ 500 ദശലക്ഷം ഉപയോക്താക്കളാണ് ക്രിപ്റ്റോ രംഗത്തിനുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്