ലോകത്തെ പിടിച്ചുകുലുക്കിയ ചൈനയുടെ എഐ സ്റ്റാർട്ടപ്പ് ഡീപ്സീക്ക് കുതിപ്പ് തുടരുന്നു. സെൻസർ ടവറിൽ നിന്നുള്ള ഡാറ്റ പ്രകാരം ആപ്പിൾ ഐഒഎസിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത ആപ്പായി ഡീപ്സീക്ക്.
ആഗോളതലത്തിൽ ജനപ്രിയമായ ചാറ്റ്ജിപിടി (എട്ടാം സ്ഥാനം), ഗൂഗിൾ ജെമിനി (13) എന്നിവയെ പിന്തള്ളിയാണ് ഡീപ്സീക്കിന്റെ കുതിപ്പ്. ഏതാനും ദിവസം മുമ്പാണ് വിലകുറഞ്ഞ ചൈനീസ് എഐ ആയ ഡീപ്സീക്ക് എഐ അസിസ്റ്റന്റ് അവതരിപ്പിച്ചത്.
കിഴക്കന്‍ ചൈനയിലെ ഹാങ്ഷൂ ആസ്ഥാനമായുള്ള ഡീപ്സീക്ക് എന്ന ഗവേഷണ ലാബ് വികസിപ്പിച്ച ഒരു നൂതന എഐ മോഡലാണ് 'ഡീപ്സീക്ക്'. ലിയാങ് വെന്‍ഫെങ് എന്ന ഗവേഷകന് 2023ല്‍ സ്ഥാപിച്ചതാണ് ഈ ലാബ്.
ഡീപ്സീക്ക്-വി3 മോഡലിനെ അടിസ്ഥാനമാക്കിയുള്ള ഓപ്പണ്‍ സോഴ്സ് എഐ ആണ് കമ്പനി പുറത്തിറക്കിയത്. ദിവസങ്ങള്‍ക്കുള്ളില്‍ അമേരിക്ക, യുകെ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ആപ്പ് സ്റ്റോറില്‍ ടോപ്പ് റേറ്റഡ് ഫ്രീ ആപ്പായി ഡീപ്പ്സീക്ക് മാറി.
ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയെയും മറികടന്നായിരുന്നു ഈ മുന്നേറ്റം. എഐ മേഖലയിലെ അമേരിക്കയുടെ ആധിപത്യത്തെ വെല്ലുവിളിക്കുന്നതായിരുന്നു ഈ ചൈനീസ് ആപിന്റെ വളര്‍ച്ച. ആൻഡ്രോയിഡ് പ്ലേസ്റ്റോറിലെ പ്രൊഡക്ടിവിറ്റി ആപ്പ് ഡൗൺലോഡ് പട്ടികയിലും ഡീപ്സീക്ക് കുതിച്ചുചാട്ടം നടത്തിയിട്ടുണ്ട്. ജനുവരി 16-ന് ഡീപ്സീക്ക് 447-ാം സ്ഥാനത്തായിരുന്നു, ജനുവരി 26-ന് ഇത് 46-ാം സ്ഥാനത്തെത്തി. നിലവിൽ 15-ാം സ്ഥാനത്താണ്. ഗൂഗിൾ ജെമിനിയുമായി ഒരു റാങ്ക് മാത്രമാണ് വ്യത്യാസം
ചെലവ് കുറഞ്ഞതും പരിധിയില്ലാത്ത സൗജന്യ ഉപയോഗവും വാഗ്ദാനം ചെയ്യുന്നതാണ് ഡീപ്സീക്ക് എഐ മോഡല്‍. ഓപ്പണ്‍ എഐ, മെറ്റ തുടങ്ങിയ പ്രധാന എതിരാളികളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ഡീപ്സീക്ക്. ചെലവ് തന്നെയാണ് ഇതില്‍ പ്രധാനപ്പെട്ടത്.
ഓപ്പണ്‍ എഐ, മെറ്റ പോലുള്ള കമ്പനികള്‍ വില കൂടിയ AI ചിപ്പുകള്‍ (Nvidia's H100 GPU-കള്‍ പോലെ) ഉപയോഗിച്ച് അത്യാധുനിക മോഡലുകള്‍ വികസിപ്പിക്കുമ്പോള്‍, കുറഞ്ഞ ചെലവിലാണ് സമാന പ്രകടനം കാഴ്ചവെക്കുന്ന മോഡലുകള്‍ ഡീപ്സീക്ക് സൃഷ്ടിച്ചത്. മറുപടികളില്‍ കൂടുതല്‍ വ്യക്തത നല്‍കുക തുടങ്ങിയ ഫീച്ചറുകളും ഡീപ്സീക്കിന്റെ പ്രത്യേകതയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്