ചരിത്രം രേഖപ്പെടുത്താന്‍ തുടങ്ങിയ കാലത്തിന് ശേഷം ഇത്തരം ഉള്‍ക്കകളോ ഛിന്നഗ്രഹങ്ങളോ ഭൂമിയില്‍ വന്നുപതിച്ചിട്ടുള്ളത് വളരെ കുറവാണ്. ഭൂമിയെ തേടി ഒരു ഛിന്നഗ്രഹം വരുന്നുണ്ട് എന്നതാണ് വാനനിരീക്ഷകര്‍ പുറത്തുവിട്ടിരിക്കുന്ന ഏറ്റവും വലിയ റിപ്പോര്‍ട്ട്. പുറമേ നിന്ന് നോക്കുമ്പോള്‍ ഇത് ഭൂമിയില്‍ വന്നുപതിക്കാന്‍ ചെറിയ സാധ്യതയേ ഉള്ളുവെങ്കിലും ആ സാധ്യത പോലും ഒരിക്കലും തള്ളിക്കളയാന്‍ കഴിയില്ലെന്നതാണ് പ്രത്യേകത.
നാസ ശാസ്ത്രജ്ഞര്‍ 2024 വൈആര്‍4 എന്ന് പേരുള്ള ഒരു ഛിന്നഗ്രഹം കണ്ടെത്തിയിരുന്നു. ഇത് 2032 ല്‍ ഭൂമിയുമായി കൂട്ടിയിടിക്കാനിടയുണ്ട് എന്നാണ് കരുതുന്നത്. നിലവില്‍ 83 ല്‍ 1 ശതമാനം ആഘാതത്തിന് സാധ്യതയേ കല്‍പിച്ചിട്ടുള്ളൂ. 130 മുതല്‍ 300 അടി വരെ വ്യാസമുള്ള ഈ ഛിന്നഗ്രഹം മനുഷ്യരാശിയുടെ വംശനാശത്തിന് ഭീഷണിയാകാന്‍ പോന്ന ഒന്നല്ല.
എങ്കിലും ലോകത്തിലെ ഏതെങ്കിലും ഒരു പ്രധാന നഗരത്തില്‍ ചെന്ന് ഇടിച്ചാല്‍ അത് വന്‍ നാശത്തിന് കാരണമാകുമെന്ന മുന്നറിയിപ്പാണ് വിദഗ്ധര്‍ നല്‍കുന്നത്. ജപ്പാനിലെ ഹിരോഷിമയെ തുടച്ചുനീക്കിയ അണുബോംബിന്റെ ശക്തിയുടെ 500 മടങ്ങ് കൂടുതല്‍, അഥവാ 8 മെഗാടണ്‍ ടിഎന്‍ടിക്ക് തുല്യമായ ഊര്‍ജ്ജം ഇടിയുടെ ആഘാതത്തില്‍ പുറത്തുവരുമെന്നാണ് പ്രവചനം.
ഈ ഛിന്നഗ്രഹം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് 2024 ഡിസംബര്‍ 27 ന് മൈനര്‍ പ്ലാനറ്റ് സെന്റര്‍-സ്‌മോള്‍ ബോഡി പൊസിഷനല്‍ അളവിനുള്ള അന്താരാഷ്ട്ര ക്ലിയറിംഗ് ഹൗസ്-നാസയുടെ ധനസഹായത്തോടെ ചിലിയിലെ ആസ്റ്ററോയിഡ് ടെറസ്ട്രിയല്‍-ഇംപാക്റ്റ് ലാസ്റ്റ് അലേര്‍ട്ട് സിസ്റ്റം സ്റ്റേഷനില്‍ നിന്നാണ്. ഏകദേശം 130 മുതല്‍ 300 അടി വരെ വീതിയുള്ള ഛിന്നഗ്രഹമാണിത്.
മുന്‍കാലങ്ങളില്‍ നിരവധി ആകാശ വസ്തുക്കള്‍ അപകടസാധ്യതയുള്ള പട്ടികയില്‍ ഉയര്‍ന്നുവരുകയും കൂടുതല്‍ ഡാറ്റ ലഭിച്ചതോടെ പിന്നീട് ഉപേക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പുതിയ നിരീക്ഷണങ്ങള്‍ അധിക ഡാറ്റ വരുന്നതിനനുസരിച്ച് ഈ ഛിന്നഗ്രഹത്തെ അപകട സാധ്യതയില്‍ നിന്ന് ഒഴിവാക്കി നിര്‍ത്താനുള്ള സാധ്യതയും നിലവിലുണ്ട്.
മുന്‍പ് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമി അടക്കിവാണിരുന്ന ദിനോസറുകളുടെ അന്ത്യത്തിന് കാരണമായത് ഇതുപോലെ ഭീമന്‍ ഉല്‍ക്ക പതിച്ചിട്ടാണെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. അതുപോലെ ഭൂമിയിലെ പ്രബല വിഭാഗമായ മനുഷ്യരുടെ അവസാനത്തിന് ഇതുപോലെയൊരു ഉല്‍ക്ക കാരണവുമായോ എന്നാണ് പലകോണുകളില്‍ നിന്നും ഉയരുന്ന ചോദ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്