സ്‌ക്രീന്‍ സമയം കുറക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടോ? ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ടിപ്‌സുമായി ആപ്പിള്‍

JANUARY 21, 2025, 7:32 PM

പുതു വര്‍ഷത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കുറയ്ക്കുമെന്ന് പ്രതിജ്ഞ എടുത്തെങ്കിലും അതിന് കഴിഞ്ഞിട്ടുണ്ടാവില്ല. ഇപ്പോഴിതാ സ്‌ക്രീന്‍ സമയം കുറയ്ക്കാന്‍ സഹായിക്കുന്ന മൂന്ന് ടിപ്പ്‌സുമായി ആപ്പിള്‍ രംഗത്ത് എത്തിയിരിക്കുന്നു. അവരുടെ ഏറ്റവും പുതിയ ഐഒഎസ്18നിലാണ് ഇതിന് സഹായിക്കുന്ന ഫീച്ചറുകളുള്ളത്.

സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കോളുകള്‍, മെസേജ്, ഇ-മെയില്‍ അടക്കമുള്ള കാര്യങ്ങള്‍ സ്‌ക്രീന്‍ ഉപയോഗം ഉയരാന്‍ കാരണമായിരിക്കുകയാണ്. ഫോണ്‍ ഉപയോഗം കൂടുന്നത് മനുഷ്യരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടന്ന് പഠനങ്ങള്‍ പറയുന്നു. ഇതിനൊരു പരിഹാരം എന്ന നിലക്കാണ് ആപ്പിളിന്റെ ടിപ്‌സുകള്‍.

ആവശ്യമുള്ളപ്പോള്‍ മാത്രം ഐഫോണ്‍ അണ്‍ലോക്ക് ചെയ്യുക

ഐഒഎസ് 18നില്‍ ഫോണിന്റെ ലോക്ക് സ്‌ക്രീന്‍ കസ്റ്റമൈസ് ചെയ്യാം. കലണ്ടര്‍, ടൈമര്‍, നോട്ടിഫിക്കേഷന്‍ തുടങ്ങിയ അത്യാവശ്യമുള്ള ടൂളുകള്‍ സ്‌ക്രീനില്‍ പിന് ചെയ്യാം. ഇപ്രകാരം ചെയ്യുമ്പോള്‍ ഫോണിന്റെ സ്‌ക്രീന്‍ തുറക്കാതെ തന്നെ ഉപയോക്താവിന് കാര്യങ്ങള്‍ പരിശോധിക്കാനാവും. ഇത് അനാവശ്യമായി ഫോണില്‍ സമയം കളയുന്നത് തടയാം.

ഐഫോണ്‍ സ്‌ക്രീന്‍ മാക്കില്‍ മിറര്‍ ചെയ്യുക


ഐഒഎസ് 18-നിലെ മിററിംഗ് ഫീച്ചറിലൂടെ, ഐഫോണ്‍ സ്‌ക്രീന്‍, മാക്കിലും തുറക്കാന്‍ സഹായിക്കും. മാക്കില്‍ ടച്ച് ഇന്‍പുട്ട് ഇല്ലാത്തതിനാല്‍, അടിയന്തരമായ കാര്യങ്ങള്‍ മാത്രം കൈകാര്യം ചെയ്യാന്‍ ഇത് സഹായിക്കും.

ഫോക്കസ് മോഡ്

ഫോക്കസ് മോഡ് ഉപയോഗിച്ച് ഡു നോട്ട് ഡിസ്റ്റര്‍ബ്, വര്‍ക്ക്, സ്ലീപ്, പേഴ്‌സണല്‍ തുടങ്ങിയ മോഡുകള്‍ തിരഞ്ഞെടുക്കാം. ഓരോ മോഡിനും ഉപയോക്താവിന് ആവശ്യമായ ആപ്പുകള്‍ മാത്രം ഉള്‍പ്പെടുത്താന്‍ കഴിയും. ഇതിലൂടെ അത്യാവശ്യമല്ലാത്ത കാര്യങ്ങളിലേക്ക് ശ്രദ്ധ പോകുന്നത് നിയന്ത്രിക്കാന്‍ കഴിയും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam