പുത്തന്‍ അപ്ഡേറ്റുമായി ഇന്‍സ്റ്റഗ്രാം. റീല്‍സുകളുടെ ദൈര്‍ഘ്യം ഇപ്പോള്‍ മൂന്ന് മിനിറ്റായി വര്‍ധിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. മുന്‍പ് 90 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുണ്ടായിരുന്ന റീല്‍സുകള്‍ ഇനി മൂന്ന് മിനിറ്റ് വരെ ദൈര്‍ഘ്യത്തില്‍ കാണാനാവും. ഇന്‍സ്റ്റഗ്രാം മേധാവി ആദം മോസ്സെരിയാണ് പുതിയ അപ്ഡേഷന്‍ പ്രഖ്യാപിച്ചത്.
ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുടെയും റീല്‍സ് ക്രിയേറ്റേഴ്സിന്റെയും നിരന്തരമായ ആവശ്യം പരിഗണിച്ചാണ് റീല്‍സിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചതെന്ന് ആദം മോസ്സെരി പറഞ്ഞു. മുന്‍പ് ഹ്രസ്വ-വീഡിയോ മാത്രം അപ്ലോഡ് ചെയ്യുന്ന ഈ ഫ്‌ളാറ്റ്ഫോം ഇതോടെ ഈ വിഭാഗത്തില്‍ നിന്നും മാറുകയാണ്. ഇനി മുതല്‍ യൂട്യൂബ് ഷോര്‍ട്സിന് സമാനമായി കൂടുതല്‍ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ കാണാനാകും. ഇതോടെ ഇന്‍സ്റ്റാഗ്രാം വീഡിയോ ക്രിയേറ്റേഴ്സിന് കൂടുതല്‍ ദൈര്‍ഘ്യമുള്ള കണ്ടന്റുകള്‍ ഇഷ്ടത്തിനനുസരിച്ച് നിര്‍മ്മിക്കാനാകും. കൂടാതെ റീല്‍സ് കാണുന്നവര്‍ക്ക് അവരുടെ ഇഷ്ടമുള്ള കണ്ടന്റില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും.
പ്രൊഫൈല്‍ ഗ്രിഡുകളിലും പുതിയ അപ്ഡേറ്റ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് യൂട്യൂബ് ഷോര്‍ട്ട്സിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചത്. ഇപ്പോള്‍ മൂന്ന് മിനിറ്റ് വരെ ദൈര്‍ഘ്യത്തില്‍ ലഭിക്കുന്ന യൂട്യൂബ് ഷോര്‍ട്ട്സിന്റെ ദൈര്‍ഘ്യം മുന്‍പ് 60 സെക്കന്‍ഡ് മാത്രമായിരുന്നു. വീഡിയോ ഷേയറിങ് പ്ലാറ്റ്ഫോമായ ടിക് ടോക്കില്‍ 60 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ അപ്ലോഡ് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്