വെറും 20 രൂപ മതി, ഇങ്ങനെ ചെയ്താൽ സിം പ്രവര്‍ത്തനരഹിതമാകില്ല ! 

JANUARY 26, 2025, 8:57 PM

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസ വാർത്തയുമായി ടെലികോം റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ആയ 20 രൂപ നിലനിര്‍ത്തി സിം ഉപയോക്താക്കള്‍ക്ക് സിം സജീവമായി നിര്‍ത്താന്‍ സാധിക്കും. 

നേരത്തേ സിം സജീവമായി നിലനിര്‍ത്തുന്നതിനായി ഒരു നിശ്ചിത തുകയ്ക്ക്(ഏകദേശം 199 രൂപ) ഉപയോക്താക്കള്‍ സിം റീച്ചാര്‍ജ് ചെയ്യേണ്ടതുണ്ടായിരുന്നു. എന്നാല്‍ പുതിയ നിയമം അത്തരത്തില്‍ തുടര്‍ച്ചയായി റീച്ചാര്‍ജ് ചെയ്യേണ്ടതിന്റെ ആവശ്യകതയില്ലെന്ന് വ്യക്തമാക്കുന്നു.

ട്രായുടെ 20 രൂപ നിയമം ഇങ്ങനെ

vachakam
vachakam
vachakam

  1. നിങ്ങള്‍ സിം കാര്‍ഡ് 90 ദിവസത്തേക്ക് കോള്‍, മെസേജ്, ഡേറ്റ, മറ്റു ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്നില്ലെങ്കില്‍ സിം പ്രവര്‍ത്തന രഹിതമാകും.
  2. എന്നിരുന്നാലും നിങ്ങളുടെ അക്കൗണ്ടില്‍ 20 രൂപയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ 90 ദിവസത്തിന് ശേഷം ഈ 20 രൂപ നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് സ്വയമേവ കുറയ്ക്കുകയും സിം അടുത്ത 30 ദിവസത്തേക്ക് കൂടി പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യും.
  3. നിങ്ങളുടെ ഫോണില്‍ 20 രൂപയുടെ ബാലന്‍സ് ഉള്ളിടത്തോളം കാലം ഇത് തുടര്‍ന്നുപോകും.
  4. നിങ്ങളുടെ ബാലന്‍സ് 20ല്‍ കുറയുന്നതോടെ സിം സ്വാഭാവികമായി പ്രവര്‍ത്തനരഹിതമാകുകയും ചെയ്യും.
  5. അഥവാ പ്രവര്‍ത്തനരഹിതമാവുകയാണെങ്കില്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ 20 രൂപ റീച്ചാര്‍ജ് ചെയ്തുകൊണ്ട് വീണ്ടും സിം പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സാധിക്കും.
  6. ഔദ്യോഗിക ആവശ്യത്തിനും വ്യക്തിഗത ആവശ്യത്തിനും രണ്ടു മൊബൈല്‍ നമ്ബറുകള്‍ ഉപയോഗിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ നിയന്ത്രണം വളരെയധികം പ്രയോജനം ചെയ്യും. ഇത് പ്രീപെയ്ഡ് കണക്ഷനുകള്‍ക്ക് മാത്രമാണ് ബാധകമാവുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam