വാട്സ്‌ആപ്പ് സ്റ്റാറ്റസില്‍ ഇനി പാട്ട് ചേര്‍ക്കാം; ദാ ഇങ്ങനെ !

JANUARY 28, 2025, 4:36 AM

ഇൻസ്റ്റാഗ്രാമിൽ പങ്കിടുന്ന സ്റ്റോറികളിലും പോസ്റ്റുകളിലും ഉപയോക്താക്കൾക്ക് ഇഷ്ടാനുസൃതം 'മ്യൂസിക്' ചേർക്കാൻ പ്ലാറ്റ്ഫോമില്‍ തന്നെ അവസരമുണ്ട്. ഇപ്പോൾ, ആ ജനപ്രിയ ഫീച്ചർ  വാട്ട്‌സ്ആപ്പിലും വരുന്നു.

ഇൻസ്റ്റാഗ്രാമിൽ സംഗീതം ചേർക്കുന്നതുപോലെ, വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിലേക്ക് സംഗീതം ചേർക്കാനുള്ള ഓപ്ഷൻ ഉടൻ ലഭ്യമാകും. ആൻഡ്രോയിഡ്, ഐഒഎസ് വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പുകളിൽ ഈ ഫീച്ചർ  പരീക്ഷിച്ചുവരികയാണ്.

പുതിയ ഫീച്ചറിൽ സ്റ്റാറ്റസ് എഡിറ്റിംഗ് വിഭാഗത്തിൽ മ്യൂസിക് ഓപ്ഷൻ കാണാം. ഇവിടെ, ഉപയോക്താക്കൾക്ക് ഒരു മ്യൂസിക് ലൈബ്രറി ലഭിക്കും. ഇതിൽ നിന്ന്, അവർക്ക് സ്വന്തമായി പാട്ടുകൾ തിരഞ്ഞെടുക്കാമെന്ന് 'Wabetanifo' റിപ്പോർട്ട് ചെയ്തു. ഇൻസ്റ്റഗ്രാമിനു സമാനമായി പങ്കിടാൻ ആഗ്രഹിക്കുന്ന പാട്ടിൻ്റെ കൃത്യമായ ഭാഗം തിരഞ്ഞെടുക്കാനും അവസരമുണ്ട്.

vachakam
vachakam
vachakam

ഫോട്ടോ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾക്കായി, മ്യൂസിക് ക്ലിപ്പുകൾ 15 സെക്കൻഡായി പരിമിതപ്പെടുത്തിയിരിക്കുന്നു. അതേസമയം, വീഡിയോ സ്റ്റാറ്റസുകളുടെ ദൈർഘ്യത്തിനനുസരിച്ച് സംഗീതം ക്രമീകരിക്കാൻ കഴിയും. സ്റ്റാറ്റസ് കാണുന്നവർക്ക് സ്റ്റാറ്റസിനൊപ്പമുള്ള പാട്ടിന്റെ പേര്, ആൽബം, ആർട്ടിസ്റ്റ്, സംഗീത സംവിധായകൻ എന്നിവരുടെ പേര് കാണാൻ കഴിയും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam