ഹാക്കർമാർ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ആക്രമിച്ചതായി സ്ഥിരീകരിച്ചു മെറ്റ

FEBRUARY 3, 2025, 10:43 PM

കാലിഫോര്‍ണിയ: ഹാക്കർമാർ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ആക്രമിച്ചതായി സ്ഥിരീകരിച്ചു വാട്‌സ്ആപ്പ് ഉടമയായ മെറ്റ. ഏതാനും വാട്‌സ്ആപ്പ് ഉപഭോക്താക്കളാണ് സൈബർ ആക്രമണത്തിന് ഇരയായതെന്നാണ് മെറ്റ വ്യക്തമാക്കിയിരിക്കുന്നത്. സീറോ-ക്ലിക്ക് എന്ന സാങ്കേതിക വിദ്യയാണ് ഈ ഹാക്കിംഗിന് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 

അതേസമയം ഇസ്രയേൽ ആസ്ഥാനമായുള്ള പാരഗൺ സൊല്യൂഷൻസ് എന്ന സോഫ്റ്റ്‌വെയർ കമ്പനിയിൽ നിന്നുള്ള സ്പൈവെയർ സൈബർ ആക്രമണത്തിന് ഉപയോഗിച്ചതായി മെറ്റ ആരോപിക്കുന്നു. വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്കെതിരായ സൈബർ ആക്രമണത്തിന്‍റെ ഏറ്റവും പുതിയതും വളരെ പ്രസക്തവുമായ വിശദാംശങ്ങൾ ഇപ്പോൾ പരിമിതമാണെങ്കിലും ഈ ഹാക്കിംഗ് മാധ്യമപ്രവർത്തകരും സിവിൽ സമൂഹത്തിലെ അംഗങ്ങളും ഉൾപ്പെടെ നിരവധി ഉപയോക്താക്കളെ ലക്ഷ്യമിട്ടായിരുന്നു എന്നും മെറ്റ സ്ഥിരീകരിച്ചു.

90-ഓളം പേർ ഈ സൈബർ ആക്രമണത്തിന് ഇരയായി എന്നാണ് മെറ്റ വ്യക്തമാക്കുന്നത്. സൈബർ ആക്രമണകാരികൾ 90-ഓളം ആളുകളിലേക്ക് എത്തിയെന്നും അവരെ ഇരകളാക്കുകയും അവരുടെ ഡാറ്റ കവർന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അവരുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സൈബര്‍ ആക്രമണത്തിന് വിധേയരായവരില്‍ 20-ഓളം വ്യത്യസ്‍ത രാജ്യങ്ങളിൽ ഈ ആളുകൾ ഉണ്ടെന്നും കമ്പനി പറയുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam