മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാം ഏറ്റവും ജനപ്രിയമായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നാണ്. ഇതിന് രണ്ട് ബില്യൺ സജീവ ഉപയോക്താക്കളുണ്ട്. 2020-ൽ ടിക്ടോക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് റീലുകൾ അവതരിപ്പിച്ചതിന് ശേഷം ഇൻസ്റ്റാഗ്രാം ജനപ്രീതി നേടി.
ഇപ്പോഴിതാ ലെെവ് ലൊക്കേഷനുകൾ സുഹൃത്തുക്കളുമായി പങ്കിടാൻ അനുവദിക്കുന്ന പുത്തൻ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം എത്തിയിരിക്കുകയാണ്. മെസ്സേജുകളിൽ 1 മണിക്കൂർ വരെ ലെെവ് ലൊക്കേഷൻ ആക്റ്റീവ് ആയിരിക്കും.
തത്സമയ ലൊക്കേഷൻ പങ്കിടൽ സജീവമാകുമ്പോൾ ചാറ്റിൻ്റെ മുകളിൽ നോട്ടിഫിക്കേഷൻ നിങ്ങളെ അറിയിക്കും. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പങ്കിടുന്നത് നിർത്താം. ലൊക്കേഷൻ പങ്കിടൽ ഫീച്ചറുകൾ നിലവിൽ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ മാത്രമേ ലഭ്യമാകൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്