യുപിഐ ലൈറ്റ് വാലറ്റിൽ ആർബിഐ മാറ്റങ്ങൾ വരുത്തി. പുതുക്കിയ മാറ്റങ്ങൾ അനുസരിച്ച് ഒരു ദിവസം പരമാവധി 5000 രൂപ വരെ ട്രാൻസ്ഫർ ചെയ്യാം. നിലവിൽ ഈ പരിധി 2000 രൂപയായിരുന്നു.
ഒരു ഇടപാടിന് പരമാവധി 500 രൂപവരെയാണ് ഇതുവരെ കൈമാറാൻ കഴിഞ്ഞിരുന്നത്. എന്നാൽ ഇത് 1000 രൂപയാക്കി വർധിപ്പിച്ചിട്ടുണ്ട്. ഡിജിറ്റൽ ഇടപാടിനെ പ്രോത്സാഹിപ്പിക്കുന്നതിനായി 2022 സെപ്റ്റംബറിലാണ് യുപിഐ ലൈറ്റ് അവതരിപ്പിച്ചത്.
പണം കൈമാറ്റം വേഗത്തിലും തടസ്സരഹിതമായും നടത്തുക എന്ന ലക്ഷ്യത്തോടെയാണ് യുപിഐ ലൈറ്റ് അവതരിപ്പിച്ചത്. യുപിഐ ലൈറ്റ് ഇടപാടുകള്‍ ഓഫ്‌ലൈന്‍ ആയിട്ടാണ് നടത്തുന്നത്. അതിനാൽ അഡീഷണല്‍ ഫാക്ടര്‍ ഓഫ് ഓതന്റിഫിക്കേഷന്‍ (എഎഫ്എ) ആവശ്യമില്ല.
പണമിടപാടുകള്‍ നടത്തുന്നതിന് എന്‍പിസിഐ(NPCI) കോമണ്‍ ലൈബ്രറി ആപ്ലിക്കേഷന്‍ ആണ് യുപിഐ ലൈറ്റ് ഉപയോഗിക്കുന്നത്. ചെറിയ ഇടപാടുകള്‍ ഉപഭോതാക്കൾക്ക് കൂടുതൽ സൗകര്യപ്രദമാക്കുക എന്നതാണ് യുപിഐ ലൈറ്റ് ലക്ഷ്യമിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്