ഗ്വാങ്ഡോങ്: സ്‌മാര്‍ട്ട്‌ഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഫ്ലാഗ്‌ഷിപ്പ് ഫോള്‍ഡബിളാവാന്‍ ഒരുങ്ങി ഒപ്പോ ഫൈന്‍ഡ് എന്‍5. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വൈബോയില്‍ പുറത്തുവന്ന ചിത്രമാണ് ചരിത്രത്തിലെ ഏറ്റവും സ്ലിം ഫോൺ ഒരുങ്ങുന്നു എന്ന് വ്യക്തമാക്കുന്നത്.
ഫെബ്രുവരി മാസത്തിലായിരിക്കും ഒപ്പോ ഫൈന്‍ഡ് എന്‍5 ചൈനയില്‍ അവതരിപ്പിക്കുക എന്നാണ് ലഭിക്കുന്ന വിവരം. 2023ല്‍ പുറത്തിറങ്ങിയ ഒപ്പോ ഫൈന്‍ഡ് എന്‍3യുടെ പിന്‍ഗാമിയാണ് ഫൈന്‍ഡ് എന്‍5 എന്നാണ് റിപ്പോർട്ട്. ഏറ്റവും കട്ടി കുറഞ്ഞ ഫ്ലാഗ്ഷിപ്പ് ഫോള്‍ഡബിള്‍ എന്ന വിശേഷണത്തോടെ ആണ് കമ്പനി ഈ ഫോൺ വിപണിയിലെത്താന്‍ തയ്യാറെടുക്കുന്നത്.
അതേസമയം തുറന്നിരിക്കുമ്പോള്‍ 4.35 മില്ലീമീറ്ററുമായി നിലവില്‍ ഹോണര്‍ മാജിക് വി3 ആണ് ഇപ്പോൾ ലഭ്യമായ ഏറ്റവും സ്ലിമ്മായ ഫോള്‍ഡബിള്‍ ഫോൺ. വരാനിരിക്കുന്ന ഒപ്പോ ഫൈന്‍ഡ് എന്‍5ന് 3.5 മുതല്‍ 4 എംഎം മാത്രമായിരിക്കും അണ്‍ഫോള്‍ഡഡ് അവസ്ഥയില്‍ കട്ടി എന്നാണ് സൂചനകള്‍.
80 വാട്സ് വയേര്‍ഡ്, 50 വാട്സ് വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനത്തോടെ 5,900 എംഎഎച്ച് ബാറ്ററി, 1.5കെ എല്‍ടിപിഒ സംവിധാനത്തിലുള്ള 6.85 ഇഞ്ച് ഡിസ്‌പ്ലെ എന്നിവയും ഒപ്പോ ഫൈന്‍ഡ് എന്‍5ലുണ്ടാകുമെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ട്.
ഫോണ്‍ മടക്കിക്കഴിഞ്ഞാല്‍ 10 എംഎമ്മില്‍ താഴെയായിരിക്കും ഒപ്പോ ഫൈന്‍ഡ് എന്‍5ന്‍റെ കട്ടി. ചൈനയില്‍ ഫെബ്രുവരിയില്‍ പുറത്തിറങ്ങുമെങ്കിലും ഒപ്പോ ഫൈന്‍ഡ് എന്‍5ന്‍റെ ആഗോള വേരിയന്‍റിനായി മാര്‍ച്ച്-ജൂണ്‍ വരെ കാത്തിരിക്കേണ്ടി വരും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഗോള വിപണിയിൽ എത്തുമ്പോൾ പേരും മാറിയേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്