സോഷ്യൽ മീഡിയ, ഗെയിമിംഗ്, വിനോദം, ഉൽപ്പാദനക്ഷമത, ഇ-കൊമേഴ്‌സ് എന്നിവയിലൂടെ 2025-ൽ ഇന്ത്യയിലെ മൊബൈൽ ആപ്പ് കമ്പോളം വളർച്ച നേടുമെന്ന് വിലയിരുത്തൽ. ചൈനീസ് ടിക് ടോക്കിൻ്റെ നിരോധനത്തിന് ശേഷം വളർച്ച നേടിയ ഷോർട്ട്-വീഡിയോ ഷെയറിംഗ് ആപ്പായ ഇൻസ്റ്റാഗ്രാം സോഷ്യൽ മീഡിയ ലോകത്ത് ആധിപത്യം തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
ഓഗ്‌മെൻ്റഡ് റിയാലിറ്റിയും വെർച്വൽ റിയാലിറ്റിയും പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകളാൽ പ്രവർത്തിക്കുന്ന ഗെയിമിംഗ് ആപ്പുകൾ ഈ വർഷം പുതിയ വളർച്ചാ നാഴികക്കല്ലുകളിൽ എത്താൻ സാധ്യതയുണ്ട്. ആപ്പ് മാർക്കറ്റ് നിരീക്ഷകർ പറയുന്നതനുസരിച്ച്, 2019 മുതൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ മൊബൈൽ ആപ്ലിക്കേഷനുകളുടെ പട്ടികയിൽ ഗെയിമിംഗ് ആപ്പുകൾ ഒന്നാം സ്ഥാനത്താണ്. ലുമികായിയുടെയും ഗൂഗിളിൻ്റെയും സമീപകാല റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ഗെയിമിംഗ് വിപണി 2024 സാമ്പത്തിക വർഷത്തിൽ 3.8 ബില്യൺ ഡോളർ റെക്കോർഡ് നേട്ടം കൊയ്തു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 9.2 ബില്യൺ ഡോളർ കടക്കും.
മാർക്കറ്റ് ഇൻ്റലിജൻസ് സ്ഥാപനമായ ആപ്പ് മാജിക് പറയുന്നതനുസരിച്ച്, 2024-ൽ ആപ്പിളിൻ്റെ ആപ്പ് സ്റ്റോറിലും ഗൂഗിളിൻ്റെ പ്ലേ സ്റ്റോറിലും ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പ് ഇൻസ്റ്റാഗ്രാം ആയിരുന്നു. ഫ്രീ ഫയർ മാക്‌സ് ആണ് ഏറ്റവും കൂടുതൽ വരുമാനം നേടിയ ആപ്പ്.
ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ഇ-കൊമേഴ്‌സ് മൊബൈൽ ആപ്പ് ആയിരുന്നു മീഷോ. ചെറുനഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഓൺലൈൻ പർച്ചേസിംഗിൻ്റെ വർദ്ധിച്ചുവരുന്ന ജനപ്രീതി ഇത് എടുത്തുകാണിക്കുന്നു.
ഐഓഎസ്, ഐപാഡ് ഉപകരണങ്ങൾക്കായി ആപ്പിൾ മാർക്കറ്റ്‌പ്ലെയ്‌സിൽ ഏറ്റവും മികച്ച വരുമാനം ഉണ്ടാക്കുന്ന ആപ്പായി യൂട്യൂബ് മുന്നിട്ടുനിൽക്കുന്നു. ഡൗൺലോഡുകളുടെ കാര്യത്തിൽ, ഇൻസ്റ്റാഗ്രാം ഒന്നാം സ്ഥാനത്താണ് തുടർന്ന് വാട്ട്‌സ്ആപ്പ് മെസഞ്ചർ, യൂട്യൂബ്, ഗൂഗിൾ വാലറ്റ്, ഗൂഗിൾ മാപ്‌സ് എന്നിവ .
ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യ കൂടാതെ, പോക്കോമാൻ,കാൻഡി ക്രഷ് സാഗ.കോയിൻ മാസ്റ്റർ, കാൾ ഓഫ് ഡ്യൂട്ടി എന്നിവ ഈ വർഷത്തെ മികച്ച വരുമാനം ഉണ്ടാക്കിയ ഗെയിമിംഗ് ആപ്പാണ്. ആപ്പ് സ്റ്റോറിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സൗജന്യ ഗെയിമിംഗ് ആപ്പ് ആയിരുന്നു ലുഡോ കിംഗ്. ആമസോൺ പ്രൈം വീഡിയോ സ്ട്രീമിംഗ് വിഭാഗത്തിൽ മുന്നിലെത്തിയപ്പോൾ ബംബിൾ മികച്ച ഡേറ്റിംഗ് ആപ്പായി ഉയർന്നു, തൊട്ടുപിന്നാലെ നെറ്റ്ഫ്ലിക്സ്.
ആഗോളതലത്തിൽ, 825.5 ദശലക്ഷം ഡൗൺലോഡുകളോടെ 2024-ൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ് ടിക് ടോക്ക് ആയിരുന്നു. 817.43 ദശലക്ഷം ഡൗൺലോഡുകളുള്ള ഇൻസ്റ്റാഗ്രാമും 597.87 ദശലക്ഷം ഡൗൺലോഡുകളോടെ ഫേസ് ബുക്കും പിന്നാലെയുണ്ട്. വാട്സ് ആപ്പ് (564.33M), ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ടെമു (516.4M), ടെലിഗ്രാം (447M), ക്യാപ് കട്ട് (410M), സ്നാപ്ചാറ്റ് (330M), ത്രെഡ്സ് (326M), ചാറ്റ് ജിപിടി (282M) എന്നിവ ഉൾപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്