പണം വേണ്ട, ബെവ്കോ പ്രീമിയം കൗണ്ടറുകൾ ക്യാഷ്‌ലെസ്; നാളെ മുതൽ ഡിജിറ്റൽ പേയ്‌മെന്റ് മാത്രം

MARCH 14, 2026, 2:07 AM

തിരുവനന്തപുരം: സംസ്ഥാനത്ത് കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ (ബെവ്കോ) നടത്തുന്ന പ്രീമിയം കൗണ്ടറുകളിലെ മദ്യവിൽപ്പന നാളെ മുതൽ പൂര്‍ണമായും ഡിജിറ്റൽ പേയ്‌മെന്റ് വഴി മാത്രമാകും എന്ന് റിപ്പോർട്ട്. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും ക്യാഷ് സ്വീകരിക്കാതെ ഇടപാടുകള്‍ നടത്തണമെന്നാണ് എംഡി ഹര്‍ഷിത അട്ടലൂരി നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

പണത്തിന് പകരം ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവയും യുപിഐ സംവിധാനവും ഉപയോഗിച്ചായിരിക്കും മദ്യവില്‍പ്പന നടത്തുക. ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്കായി ഔട്ട്‌ലെറ്റുകളിലെ കൗണ്ടറുകള്‍ക്കുമുന്നില്‍ പ്രത്യേക ബോര്‍ഡുകളും നോട്ടിസുകളും സ്ഥാപിച്ചിട്ടുണ്ട്. ഹിന്ദി ഉള്‍പ്പെടെയുള്ള വിവിധ ഭാഷകളിലാണ് ഈ അറിയിപ്പുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ക്യാഷ്‌ലെസ് ഇടപാടുകള്‍ക്ക് ഉപഭോക്താക്കളെ പ്രേരിപ്പിക്കുക, ഇടപാടുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുക, സമയ ലാഭം ഉറപ്പാക്കുക എന്നിവയാണ് ഈ തീരുമാനത്തിലൂടെ ബെവ്കോ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം 15 മുതലാണ് ഇതിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam