പത്തനാപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാർ ഇപ്പോൾ സ്വീകരിച്ച നിലപാട് മുൻപ് ഉണ്ടായ തെറ്റ് തിരുത്തലാണെന്ന് വ്യക്തമാക്കി മന്ത്രി കെ. ബി. ഗണേഷ് കുമാർ. ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നിലപാട് മാറ്റമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം മുമ്പും തെറ്റുകൾ തിരിച്ചറിഞ്ഞ് തിരുത്തിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നതിനെ വ്യക്തിപരമായി താൻ അനുകൂലിച്ചിരുന്നില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. എന്നാൽ ശബരിമല വിഷയത്തിൽ കോടതി ഉത്തരവ് വന്നപ്പോൾ വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് പ്രാധാന്യമില്ലെന്നും കോടതി വിധി പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) നേതൃത്വത്തെ താൻ എതിർക്കില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ജീവിച്ചിരിക്കുന്ന കാലം മുഴുവൻ അദ്ദേഹത്തോടൊപ്പം നിൽക്കുമെന്ന് അച്ഛനോട് നൽകിയ വാക്ക് പാലിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മരിക്കുന്നതിന് മുമ്പ് അച്ഛൻ നൽകിയ ഉപദേശങ്ങളിൽ എൻഎസ്എസിനെ എതിർക്കരുതെന്നതും ഉൾപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
