ശബരിമല വിവാദം: സർക്കാർ തീരുമാനത്തിന് പിന്നിൽ സമൂഹത്തിന്റെ നിലപാടെന്ന് എം. എ. ബേബി

MARCH 14, 2026, 1:37 AM

ഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് സമൂഹത്തിന്റെ അഭിപ്രായം പരിഗണിച്ചാണെന്ന് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി എം. എ. ബേബി. ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കുമെന്ന നിലപാട് സുപ്രീം കോടതിയെ അറിയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം പാര്‍ട്ടിയുടെ നിലപാട് വിശദീകരിച്ചത്.

ഇടത് സര്‍ക്കാര്‍ മുമ്പ് നടപ്പാക്കാന്‍ ശ്രമിച്ചതത് സുപ്രീം കോടതിയുടെ ഉത്തരവാണെന്നും ആ സമയത്ത് എല്ലാ രാഷ്ട്രീയ കക്ഷികളും അതിനെ സ്വാഗതം ചെയ്തിരുന്നുവെന്നും എം. എ. ബേബി പറഞ്ഞു. പിന്നീട് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ നിലപാട് മാറ്റിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോൾ സുപ്രീം കോടതി തന്നെ മുന്‍ വിധി വീണ്ടും പരിശോധിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍, സമൂഹത്തില്‍ നിലവിലുള്ള അഭിപ്രായത്തോടൊപ്പം നില്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വിഷയത്തില്‍ പാര്‍ട്ടിക്ക് സ്വന്തം നിലപാട് ഉണ്ടായാലും അതേപടി സര്‍ക്കാര്‍ നടപ്പാക്കണം എന്ന നിലപാട് എടുക്കാറില്ലെന്നും എം. എ. ബേബി പറഞ്ഞു. സമൂഹത്തില്‍ നിലനില്‍ക്കുന്ന പൊതുവായ അഭിപ്രായം പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഇടത് സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ പാര്‍ട്ടി ഇടപെടുന്നതിനും ചില പരിധികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്തിമമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ആചാരപരമായ വിഷയങ്ങളില്‍ പാണ്ഡിത്യമുള്ളവരുടെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും അഭിപ്രായം പരിഗണിക്കേണ്ടതുണ്ടെന്നും എം. എ. ബേബി പറഞ്ഞു. ഇതേ വിഷയത്തില്‍ മുന്‍പ് വി. എസ്. അച്യുതാനന്ദന്‍ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ചിലര്‍ ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam