മലപ്പുറം: അരീക്കോട് നടന്ന മൈമൂന വധക്കേസ് കേസിലെ പ്രതിയായ അബ്ദുല്‍ അസീസിനെ (45) പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. വാക്കാലൂർ സ്വദേശിയായ ഇയാളുടെ മൃതദേഹം നിലമ്പൂർ അകമ്പാടത്തെ കുറുവൻ പുഴയിലാണ് കണ്ടെത്തിയത്. അകമ്പാടം കണ്ണൻകുണ്ടിനടുത്ത ഭാഗത്താണ് മൃതദേഹം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് നാട്ടുകാർ ശ്രദ്ധിച്ചത്.
പുഴയിൽ കുളിക്കാനെത്തിയ ചില സ്ത്രീകളാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് അവർ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. കണ്ടെത്തുമ്പോൾ മൃതദേഹം ഏറെ അഴുകിയ നിലയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
2010-ൽ അരീക്കോട് നടന്ന മൈമൂന വധക്കേസിൽ പ്രതിയായിരുന്ന അസീസ് ആ സംഭവത്തിന് ശേഷം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. ഇതിന് മുൻപും ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന വിവരവും പുറത്തുവന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇയാളെ വീട്ടിൽ നിന്ന് കാണാതായത്.
സംഭവസ്ഥലത്തെത്തി നിലമ്പൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണത്തിൽ കൂടുതൽ ദുരൂഹതകളുണ്ടോ എന്ന് വ്യക്തമാക്കുന്നതിനായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
