കാസർകോട്: കെ സുധാകരൻ്റെ കണ്ണൂരിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രതികരണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രവർത്തകരുടെയോ പിന്തുണയ്ക്കുന്നവരുടെയോ വികാരം മാത്രം പരിഗണിച്ചല്ല, മറിച്ച് പാർട്ടിയുടെ നയപരമായ തീരുമാനമാണ് അന്തിമമെന്ന് ദീപാ ദാസ് മുൻഷി ഓർമ്മിപ്പിച്ചു.
കെ. സുധാകരൻ വീണ്ടും കണ്ണൂരിൽ മത്സരിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെയാണ് പാർട്ടിയുടെ സംസ്ഥാന ചുമതലയുള്ള നേതാവിൽ നിന്നുള്ള പ്രതികരണം.
നിലവിലുള്ള എം.പിമാർ വീണ്ടും മത്സരിക്കുന്ന കാര്യത്തിൽ കോൺഗ്രസ് പാർട്ടി ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് അവർ വ്യക്തമാക്കി.
സ്ഥാനാർത്ഥിത്വത്തിൽ താൽപ്പര്യം പ്രകടിപ്പിക്കാൻ സുധാകരന് അവകാശമുണ്ടെന്നും, എന്നാൽ നിലവിൽ ഇക്കാര്യത്തിൽ ഹൈക്കമാൻഡുമായി ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കള്ളപ്പണ കേസ് പ്രതിയെ പിടികൂടാൻ സഹായം; കേരള പൊലീസിന് ഇഡിയുടെ അഭിനന്ദനം
വേനൽ കടുത്തു, ജ്യൂസ് കടകളിൽ റെയ്ഡ്; പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്
നിതിന്‍ രാജിന്റെ മരണം; ഓര്‍ത്തോഡോന്റിക്സ് വിഭാഗത്തിലെ അധ്യാപകരുള്‍പ്പെടെ 7 പേര് രാജിക്കത്ത് നല്കി
പ്രിയ സുഹൃത്തിന്റെ കുടുംബത്തെ കാണാന്‍ ഒടുവില്‍ അവരെത്തി; നിതിന്റെ സഹപാഠികളെ കണ്ട് പൊട്ടിക്കരഞ്ഞ്