ഡോക്യുമെന്‍റുകള്‍ കാമറ ഉപയോഗിച്ച് സ്കാന്‍ ചെയ്യാനുള്ളപുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്. ആപ്പിനുള്ളിൽ തന്നെ ഡോക്യുമെൻ്റുകൾ നേരിട്ട് സ്‌കാൻ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണിത്. ഇതിലൂടെ ഡോക്യുമെൻ്റ് ഷെയറിംഗ് ലളിതമാക്കാനാണ് വാട്ട്‌സ്ആപ്പിന്റെ തീരുമാനം.
ഈ ഫീച്ചർ വരുന്നതോടെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് തേർഡ് പാർട്ടി സ്കാനിംഗ് ടൂളുകളോ ആപ്പുകളോ ആവശ്യമില്ലാതെ തന്നെ അവരുടെ ഉപകരണത്തിൻ്റെ ക്യാമറ ഉപയോഗിച്ച് ഡോക്യുമെൻ്റ് വേഗത്തിൽ സ്കാൻ ചെയ്യാൻ കഴിയും. WABetaInfo റിപ്പോർട്ട് അനുസരിച്ച് വരും ആഴ്‌ചകളിൽ കൂടുതൽ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എങ്ങനെ സ്കാൻ ചെയ്യാം?
ഉപയോക്താക്കൾക്ക് ഡോക്യുമെൻ്റ്-ഷെയറിംഗ് മെനു തുറന്നാൽ, ക്യാമറ ആക്റ്റീവ് ആക്കാനുള്ള ഓപ്ഷൻ കാണാം. തുടർന്ന് "സ്കാൻ" ഓപ്ഷൻ തിരഞ്ഞെടുക്കാം. ഡോക്യുമെൻ്റ് ക്യാപ്‌ചർ ചെയ്‌ത ശേഷം, ഉപയോക്താക്കൾക്ക് സ്കാൻ പ്രിവ്യൂ ചെയ്യാനും വേണ്ട മാറ്റങ്ങൾ വരുത്താനും കഴിയും. ശേഷം ഉപയോക്താക്കൾക്ക് ചാറ്റിലേക്കോ ഗ്രൂപ്പിലേക്കോ ഡോക്യുമെന്റ് അയക്കാം.
വാട്സാപ്പിന്‍റെ തന്നെ ഐ ഒ എസ് അപ്ഡേറ്റായ വേര്‍ഷന്‍ 24.25.80ല്‍ ഈ ഫീച്ചര്‍ ലഭ്യമായിട്ടുണ്ട്. ഇതോടെ വാട്സാപ്പ് ഉപഭോക്താക്കള്‍ക്ക് ഡിവൈസിന്‍റെ തന്നെ കാമറ ഉപയോഗിച്ച് ഡോക്യുമെന്‍റിന്‍റെ ഫോട്ടോ പകര്‍ത്തി ഷെയര്‍ ചെയ്യാം. വരും ആഴ്‌ചകളിൽ കൂടുതൽ ഉപഭോക്താക്കളിലേക്ക് ഈ ഫീച്ചര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാട്സാപ്പിലൂടെ ഡോക്യുമെന്റുകൾ സ്കാൻ ചെയ്യുകയും അയയ്ക്കുകയും ചെയ്യാൻ കഴിയുന്നതോടെ, സ്കാനിംങിനായി തേര്‍ഡ് പാര്‍ട്ടി ആപ്പുകൾ അല്ലെങ്കിൽ പ്രിന്ററുകൾ ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യമില്ലാതാകുന്നു.
സ്കാനുകളുടെ ഗുണനിലവാരം വ്യക്തതക്കും വായന സൗകര്യത്തിനുമായി മെച്ചപ്പെടുത്തുകയും ചെയ്യുന്നു, ഇത് ഡോക്യുമെന്‍റുകൾ കൂടുതല്‍ പ്രൊഫഷണലായ രീതിയിൽ അവതരിപ്പിക്കാനുള്ള സാഹചര്യം ഒരുക്കി നൽകുന്നു. റസീറ്റ്, കരാറുകൾ, അല്ലെങ്കിൽ കുറിപ്പുകൾ പോലെയുള്ള വ്യക്തിഗതവും ബിസിനസ് പരമായ ആവശ്യങ്ങളും ഇതിലൂടെ നിറവേറ്റാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്