ഇലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള ബ്രെയിൻ-കമ്പ്യൂട്ടർ ഇൻ്റർഫേസ് കമ്പനിയായ ന്യൂറലിങ്ക് ബ്രെയിൻ ചിപ്പ് മൂന്നാമത്തെ രോഗിയിൽ വിജയകരമായി ഘടിപ്പിച്ചതായി റിപ്പോർട്ട്. ലാസ് വേഗസിൽ നടന്നൊരു പരിപാടിയിലാണ് മസ്ക് ന്യൂറാലിങ്കിനെ കുറിച്ച് കൂടുതൽ വ്യക്തമാക്കിയത്.
അതേസമയം നിലവിൽ ന്യൂറാലിങ്ക് ഘടിപ്പിച്ചവരെല്ലാം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ഈ വർഷം ചുരുങ്ങിയത് 20-30 പേരിലെങ്കിലും ചിപ്പ് ഘടിപ്പിക്കാനാണ് പദ്ധതിയെന്നും ആണ് മസ്ക് പറയുന്നത്.
ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങളുള്ളവരിലും കൈകാലുകൾ തളർന്നു കിടക്കുന്നവരിലുമാണ് നിലവിൽ ന്യൂറാലിങ്ക് ടെലിപ്പതി പരീക്ഷിക്കുന്നത്. ന്യൂറാലിങ്ക് ഒരു ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് ആണ്. അതായത് മനുഷ്യ മസ്തിഷ്കത്തെയും കമ്പ്യൂട്ടറിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു സംവിധാനം. മനുഷ്യരുടെ തലച്ചോറിൽ ‘ടെലിപ്പതി’ എന്ന ഉപകരണം ഘടിപ്പിക്കുകയാണ് ന്യൂറാലിങ്ക് ചെയ്യുന്നത്. രോഗികൾക്ക് അവരുടെ ചിന്തകളിലൂടെ കമ്പ്യൂട്ടര്‍ നിയന്ത്രിക്കാനാവുമെന്നതാണ് ഉപകരണത്തിന്‍റെ പ്രധാന പ്രത്യേകത.
തുടക്ക കാലഘട്ടത്തിൽ അമ്യോട്രോഫിക് ലാറ്ററൽ സ്‌കെലറോസിസ് (എഎൽഎസ്) പോലെയുള്ള കടുത്ത പ്രശ്‌നം തലച്ചോറിനെ ബാധിച്ചിരിക്കുന്നവരെ സഹായിക്കുക എന്ന ഉദ്ദേശമായിരുന്നു ഇതിനുള്ളത്. മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്നാണ് ഇതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്