വാട്സാപ്പുള്ളവര്‍ക്കെല്ലാം ഇനി യുപിഐ; ഗൂഗിള്‍പേയ്ക്കും ഫോണ്‍ പേയ്ക്കും വെല്ലുവിളി 

JANUARY 1, 2025, 1:56 AM

ഇന്ത്യയിലുടനീളമുള്ള വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് യുപിഐ സേവനം (വാട്സാപ്പ് പേ) നല്‍കാൻ നാഷ്ണല്‍ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുടെ അനുമതി.

2025 മുതല്‍ ഈ സേവനം ലഭ്യമാകുമെന്നും എൻപിസിഐ അറിയിച്ചിട്ടുണ്ട്. കണക്കുകള്‍ പ്രകാരം നിലവില്‍ 50 കോടിയിലധികം വാട്സാപ്പ് അക്കൗണ്ടുളാണ് ഇന്ത്യയിലുളളത്.

ഇതില്‍ പത്ത് കോടി ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഇതുവരെ വാട്സാപ്പ് പേ സേവനം ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ നിയന്ത്രണമാണ് എൻപിസിഐ നിർത്തലാക്കിയത്.

vachakam
vachakam
vachakam

അനുമതി ലഭിക്കുന്നതോടെ വിപണിയില്‍ ഗൂഗിള്‍ പേ, ഫോണ്‍പേ എന്നിവയുടെ ആധിപത്യം ചോദ്യം ചെയ്യപ്പെടാമെന്ന ആശങ്കയ്ക്കും വഴി വെച്ചിട്ടുണ്ട്. യുപിഐ സേവനം നടത്തുന്ന ആപ്പുകളില്‍ വാട്സാപ്പ് പേ 11-ാം സ്ഥാനത്താണ് ഇപ്പോഴുളളത്.

പട്ടികയില്‍ ഒന്നാം സ്ഥാനം ഫോണ്‍പേയാണ് നവംബർ മാസത്തിലെ മാത്രം കണക്കുകള്‍ പ്രകാരം 10.88 ലക്ഷം കോടി രൂപയാണ് ഫോണ്‍പേ വഴി കൈമാറ്റം ചെയ്യപ്പെട്ടിട്ടുളളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam