ഇൻസ്റ്റാഗ്രാമിൽ എല്ലാവരും പോസ്റ്റുചെയ്യുന്ന സ്റ്റോറികൾ കണ്ടു തീരാറുണ്ടോ? ഇല്ല എന്നായിരിക്കും ഉത്തരം. എന്നാല്‍ മിസായ സ്റ്റോറി കണ്ടെത്താന്‍ ഇന്‍സ്റ്റഗ്രാം തന്നെ സഹായിച്ചാലോ? ഇപ്പോഴിതാ ഇൻസ്റ്റാഗ്രാം 'അൺസീൻ സ്റ്റോറി ഹൈലൈറ്റ്‌സ്' എന്ന പുതിയ ഫീച്ചർ പരീക്ഷിക്കുന്നതായാണ് റിപ്പോർട്ട്.
ഉപയോക്താക്കൾക്ക് അവരുടെ സുഹൃത്തുക്കൾ പോസ്റ്റ് ചെയ്യുന്ന സ്റ്റോറികൾ കണ്ടിട്ടില്ലെങ്കിൽ വീണ്ടും കാണാനുള്ള അവസരം നൽകുക എന്നതാണ് ലക്ഷ്യം.
പരസ്പരം ഫോളോ ചെയ്യുന്നവർക്ക് മാത്രമേ ഈ പ്രത്യേക ഐക്കൺ കാണാൻ കഴിയൂ. ഇൻസ്റ്റാഗ്രാം ആപ്പിൻ്റെ മുകളിലുള്ള സ്റ്റോറീസ് ഏരിയയുടെ താഴെ ഒരു പ്രത്യേക വിഭാഗമായി ഇത് ദൃശ്യമാകുമെന്ന് റിപ്പോർട്ട്.
ഈയൊരു ഫീച്ചര്‍ വരുന്നതോടുകൂടെ സ്റ്റോറീസിന്‍റെ അവസാന ഭാഗത്ത് ആ പ്രസ്തുത സ്റ്റോറി കാണാന്‍ സാധിക്കും. അതേ സമയം 'അണ്‍സീന്‍ സ്റ്റോറി ഹൈലൈറ്റ്സി'ല്‍ 24 മണിക്കൂറിനകം അപ്രത്യക്ഷമാകുന്ന സ്റ്റോറികള്‍ കാണിക്കില്ല. ല്‍ സുഹൃത്തുക്കള്‍ സ്റ്റോറി ഹൈലൈറ്റായി സെറ്റ് ചെയ്തുവെയ്ക്കുന്ന സ്റ്റോറികള്‍ കാണാനും സാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്