ജനുവരി 1 മുതല്‍ ഈ സ്മാർട്ട്ഫോണുകളിൽ വാട്സ്‌ആപ്പ് ലഭിക്കില്ലെന്ന് കമ്പനി. കിറ്റ്കാറ്റ് ഒഎസിലോ അതിന് മുൻപുള്ള ഒഎസുകളിലോ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകള്‍ക്കുള്ള പിന്തുണ 2025 ജനുവരി 1 മുതല്‍ നിർത്തലാക്കും എന്നാണ് അറിയിപ്പ്.
ഏറ്റവും പുതിയ ഫീച്ചറുകളും സുരക്ഷാ സൗകര്യങ്ങളും വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് വാട്സ്‌ആപ്പിന്റെ ഈ നടപടി.
ജനുവരി മുതല്‍ വാട്സ്‌ആപ്പ് പിന്തുണ ലഭ്യമാകാത്ത ആൻഡ്രോയിഡ് ഫോണുകള്‍:
സാംസങ്- ഗാലക്സി S3, ഗാലക്സി നോട്ട് 2, ഗാലക്സി എയ്സ് 3, ഗാലക്സി എസ്4 മിനി. മോട്ടറോള ഫോണുകള്‍: മോട്ടോ ജി (1st ജെൻ), റേസർ HD, മോട്ടോ E 2014. എച്ച്‌ടിസി ഫോണുകള്‍: വണ്‍ x, ഡിസയർ 500, ഡിസയർ 601.
എല്‍ജി ഫോണുകള്‍: ഒപ്റ്റിമസ് G, നെക്സസ് 4, G2 മിനി, L90. സോണി ഫോണുകള്‍: എക്സ്പീരിയ Z, എക്സ്പീരിയ SP, എക്സ്പീരിയ V. ഇത്രയും ആൻഡ്രോയിഡ് ഫോണുകളിലാണ് ജനുവരി 1 മുതല്‍ വാട്സ്‌ആപ്പ് അപ്ഡേറ്റുകള്‍ ലഭിക്കാത്തത്. ആൻഡ്രോയിഡ് ഫോണുകള്‍ക്ക് മാത്രമല്ല, ഐഫോണുകള്‍ക്കും വാട്സ്‌ആപ്പിന്റെ ഈ നയം ബാധകമാണ്.
2025 മെയ് 5 മുതല്‍ iOS 15.1-ന് മുൻപുള്ള പഴയ ഒഎസിലുള്ള ഫോണുകള്‍ ഉപയോഗിക്കുന്നവർക്ക് വാട്സ്‌ആപ്പ് ആക്‌സസ് ചെയ്യാൻ കഴിയില്ല. നിലവില്‍ iOS 12, അതിന് ശേഷമുള്ള ഐഒഎസ് വേർഷനുകള്‍ എന്നിവയെ വാട്സ്‌ആപ്പ് പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ പുതിയ തീരുമാനം നടപ്പാകുന്നതോടെ ഒപ്റ്റിമല്‍ പ്രവർത്തനത്തിനായി കുറഞ്ഞത് iOS 15.1 എങ്കിലും ഉള്ള ഐഫോണുകള്‍ ആയിരിക്കണം.
2025 മേയ് 5ന് ശേഷം വാട്സ്‌ആപ്പ് അപ്ഡേഷൻ ലഭ്യമല്ലാത്ത ഐഫോണുകള്‍: ഐഫോണ്‍ 5s, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവയുടെ ഉപയോക്താക്കളെയാണ് ഈ പ്രശ്നം ബാധിക്കുക. കിറ്റ്കാറ്റ് ഒഎസിനുള്ള പിന്തുണ ഘട്ടം ഘട്ടമായി പിൻവലിക്കാനാണ് വാട്സ്‌ആപ്പിന്റെ മാതൃകമ്ബനിയായ മെറ്റയുടെ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്