ഐഫോണിന് ചെക്ക് വച്ച് ഗാലക്സി എസ് 25 സീരീസ് വരുന്നു ! 

JANUARY 7, 2025, 3:07 AM

 സാംസങ് സ്മാർട്ട്‌ഫോൺ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവൻ്റ് ജനുവരി 22 ന് നടക്കും. ഈ വർഷത്തെ ഗാലക്‌സി അൺപാക്ക്ഡ് ഇവൻ്റിൻ്റെ ഏറ്റവും വലിയ ആകർഷണം ഗാലക്‌സി എസ് 25 സീരീസിൻ്റെ ലോഞ്ചാണ്. 2024 സെപ്റ്റംബറിൽ ലോഞ്ച് ചെയ്ത ആപ്പിളിൻ്റെ ഐഫോൺ 16 സീരീസിന് വെല്ലുവിളിയായാണ്  ഗാലക്‌സി എസ് 25 മോഡലുകൾ അവതരിപ്പിക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കരുത്തില്‍ വരുന്ന ഗ്യാലക്സി എസ്25 സിരീസ് സ്‌മാര്‍ട്ട്‌ഫോണുകളുടെ അവതരണമാണ് ഇവന്‍റിന്‍റെ പ്രധാന ആകര്‍ഷണം. അവതരണത്തിന് മുന്നോടിയായി ഗ്യാലക്സി എസ്25 സിരീസിന്‍റെ പ്രീ-റിസര്‍വ് ഇന്ത്യയില്‍ സാംസങ് ആരംഭിച്ചു. 

ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ആകര്‍ഷമായ ആനുകൂല്യങ്ങള്‍ ലഭിക്കും. 1,999 രൂപ നല്‍കിയാണ് ഫോണുകള്‍ പ്രീ-റിസര്‍വ് ചെയ്യേണ്ടത്. ഇങ്ങനെ ബുക്ക് ചെയ്യുന്നവര്‍ക്ക് 5,000 രൂപയുടെ ഇ-സ്റ്റോര്‍ വൗച്ചര്‍ സാംസങ് നല്‍കും.  ഗാലക്‌സി എസ് 25 സ്‌മാർട്ട്‌ഫോൺ സീരീസിൽ മുൻകാലങ്ങളിലെന്നപോലെ മൂന്ന് ഫോണുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

vachakam
vachakam
vachakam

ഗാലക്‌സി എസ് 25, ഗാലക്‌സി എസ് 25+, ഗാലക്‌സി എസ് 25 അൾട്ര  എന്നിവയാണ് ഈ മോഡലുകൾ. എല്ലാ വേരിയൻ്റുകളിലും ക്വാൽകോമിൻ്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് SoC ചിപ്‌സെറ്റും 12 ജിബി സ്റ്റാൻഡേർഡ് റാമും നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

സ്റ്റാൻഡേർഡ് എസ് 25 മോഡലിന് 4,000 എംഎഎച്ച് ബാറ്ററിയും പ്ലസ്, അൾട്രാ എന്നിവയ്ക്ക് യഥാക്രമം 4,900, 5,000 എംഎഎച്ച് ബാറ്ററികളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി 22ലെ ഗ്യാലക്സി അണ്‍പാക്ഡ് ഇവന്‍റില്‍ എക്സ്ആര്‍ ഹെഡ്‌സെറ്റും പുറത്തിറക്കും എന്ന് കരുതപ്പെടുന്നു.

2024 ഡിസംബറില്‍ സാംസങ് പ്രഖ്യാപിച്ച പുതിയ ഗാഡ്‌ജറ്റാണിത്. എആര്‍, വിആര്‍, എഐ ഫീച്ചറുകളോടെയാവും എക്സ്ആര്‍ ഹെഡ്‌സെറ്റ് വരിക. അതേസമയം ഗ്യാലക്സി എസ്25 സ്ലിം എന്ന പുതിയ ഫോണ്‍ മോഡല്‍ സാംസങ് പുറത്തിറക്കാനും സാധ്യതയുണ്ട് എന്ന അഭ്യൂഹം ശക്തമാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam