പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ചു.
തമിഴ്‌നാട് സന്ദർശനം പൂർത്തിയാക്കി രാത്രി 9.30-ഓടെ ഡൽഹിയിൽ തിരിച്ചെത്തുന്ന പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ, സംഘർഷ മേഖലയിലുള്ള ഇന്ത്യക്കാരുടെ സുരക്ഷയായിരിക്കും പ്രധാന ചർച്ചാവിഷയം.
വിഷയത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇതിനോടകം ഏഴ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു.
സ്വതന്ത്ര രാജ്യങ്ങൾ ഈ വിഷയത്തിലെ മൗനം വെടിയണമെന്ന് ഡൽഹിയിലെ ഇറാൻ എംബസി ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ, കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ സമിതി കൈക്കൊള്ളുന്ന തീരുമാനങ്ങൾ ഏറെ നിർണ്ണായകമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
