സൂര്യവംശിയുടെ വെടിക്കെട്ടിൽ ആർ.സി.ബിയെ ആറുവിക്കറ്റിന് തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ്

APRIL 10, 2026, 1:51 PM

ഗോഹട്ടി: വൈഭവ് സൂര്യവംശിയെന്ന 15കാരൻ വിസ്മയബാലന്റെ അപാര വൈഭവത്തിന് ഒരിക്കൽക്കൂടി ഐ.പി.എൽ സാക്ഷിയായി. ഇന്നലെ ഗോഹട്ടിയിൽ വെറും 26 പന്തുകളിൽ ഏഴ് സിക്‌സുകളും എട്ടുഫോറുകളും വാരിവിതറി 78 റൺസടിച്ച് വൈഭവ് വിരിയിച്ച റൺ വെട്ടിക്കെട്ടിൽ കരിഞ്ഞുവീണത് നിലവിലെ ചാമ്പ്യന്മാരായ ആർ.സി.ബിയാണ്.

ആർ.സി.ബി നൽകിയ 202 റൺസിന്റെ ലക്ഷ്യം 12 പന്തുകളുംആറ് വിക്കറ്റുകളും ബാക്കിനിൽക്കേ മറികടന്ന രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാമതായി തുടരുകയാണ്. രണ്ടാം ഓവറിൽ യശസ്വി ജയ്‌സ്വാളിനെ(13) നഷ്ടമായശേഷം രാജസ്ഥാനുവേണ്ടി വൈഭവും ധ്രുവ് ജുറേലും ചേർന്ന് കത്തിക്കയറുകയായിരുന്നു.

ഒൻപതാം ഓവറിന്റെ ആദ്യ പന്തിൽ ക്രുനാൽ പാണ്ഡ്യ വൈഭവിനെ വിരാടിന്റെ കൈകളിൽ ഏൽപ്പിക്കുമ്പോൾ ടീം സ്‌കോർ 129/2ലെത്തിയിരുന്നു. തുടർന്ന് ഹെറ്റ്‌മേയറെയും (0), ക്യാപ്ടൻ റിയാൻ പരാഗിനെയും (3) പെട്ടെന്ന് നഷ്ടമായെങ്കിലും അഞ്ചാം വിക്കറ്റിൽ രവീന്ദ്ര ജഡേജയെക്കൂട്ടി ജുറേൽ ലക്ഷ്യത്തിലേക്ക് മുന്നേറി.

vachakam
vachakam
vachakam

മഴമൂലം വൈകിത്തുടങ്ങിയ ഐ.പി.എൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നഷ്ടപ്പെട്ട ആർ.സി.ബി ബാറ്റിംഗിനിറങ്ങി നിശ്ചിത 20 ഓവറിൽ 201/8 എന്ന സ്‌കോർ ഉയർത്തുകയായിരുന്നു. ഫിൽ സാൾട്ട് (0), ദേവ്ദത്ത് പടിക്കൽ (14), വിരാട്‌കോഹ്ലി (32), ക്രുനാൽ പാണ്ഡ്യ (1), ജിതേഷ് ശർമ്മ (1) എന്നിവർ പുറത്തായി ആദ്യ പത്തോവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 89 റൺസ് എന്ന നിലയിയിരുന്ന ആർ.സി.ബിയെ നായകൻ രജത് പാട്ടീദാറിന്റെ (63) അർദ്ധസെഞ്ച്വറിയാണ് 200 കടത്തിയത്.

40 പന്തുകളിൽ നാലുവീതം ഫോറും സിക്‌സുമടിച്ച രജതിന് പിന്തുണയായി റൊമാരിയോ ഷെപ്പേഡും(22) വെങ്കിടേഷ് അയ്യരു(29 നോട്ടൗട്ട്)മുണ്ടായിരുന്നു. ടിം ഡേവിഡ് 13 റൺസിന് പുറത്തായി.

ഏഴരയ്ക്ക് തുടങ്ങേണ്ടിയിരുന്ന മത്സരം 8.40നാണ് ആരംഭിച്ചതെങ്കിലും ഓവറുകൾ കുറച്ചിരുന്നില്ല. ബാറ്റിംഗിനെത്തിയ ആർ.സി.ബിക്ക് ആദ്യ പന്തിൽതന്നെ പ്രഹരമേറ്റു. ജൊഫ്ര ആർച്ചറുടെ ബൗൺസ് ചെയ്ത പന്ത് ഫിൽ സാൾട്ടിന്റെ (0) ബാറ്റിൽ തട്ടി ഉയർന്നുപൊങ്ങി കീപ്പർ ജുറേലിന്റെ കയ്യിലെത്തി. തുടർന്ന് ദേവ്ദത്ത് പടിക്കലും (14) വിരാട് കോഹ്ലിയും (32) ചേർന്ന് സ്‌കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും മൂന്നാം ഓവറിൽ ആർച്ചർ തന്നെ ദേവ്ദത്തിനെ ഹെറ്റ്‌മേയറുടെ കയ്യിലെത്തിച്ചു.

vachakam
vachakam
vachakam

അഞ്ചാം ഓവറിൽ വിരാടിനെ ബൗൾഡാക്കുകയും ഏഴാം ഓവറിൽ ക്രുനാൽ പാണ്ഡ്യയെ (1) ഹെറ്റ്‌മേയറുടെ കയ്യിലെത്തിക്കുകയും ചെയ്ത് രവി ബിഷ്‌ണോയ് ഇരട്ടപ്രഹരമേൽപ്പിച്ചു. ഒൻപതാം ഓവറിൽ ബ്രിജേഷ് ശർമ്മ ജിതേഷ് ശർമ്മയെ (1) എൽ.ബിയിൽ കുരുക്കിയതോടെ രാജസ്ഥാൻ 76/5 എന്ന നിലയിലായി.

ഇന്നത്തെ മത്സരങ്ങൾ

പഞ്ചാബ് Vs ഹൈദരാബാദ് 3.30 pm മുതൽ, ചെന്നൈ Vs ഡൽഹി 7.30 pm മുതൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam