ന്യൂഡല്‍ഹി: ജോലിയില്‍ ഉഴപ്പുന്നവരെ പിടികൂടാന്‍ കര്‍ശന നടപടികളുമായി ഡല്‍ഹി സര്‍ക്കാര്‍. ഉദ്യോഗസ്ഥര്‍ എല്ലാ ദിവസവും രാവിലെ 9.30ന് ജോലിയില്‍ പ്രവേശിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ എല്ലാ സർക്കാർ ഓഫീസിലും ബയോമെട്രിക് അന്റന്‍ഡന്‍സ് സിസ്റ്റം സജ്ജമാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി രേഖ ഗുപ്ത സംസ്ഥാന ജിഎസ്ടി ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് നിര്‍ദേശം വന്നിരിക്കുന്നത്.രേഖ ഗുപ്ത ജിഎസ്ടി ഓഫീസ് സന്ദര്‍ശിച്ച വേളയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം നിരവധി ഉദ്യോഗസ്ഥര്‍ ഹാജരായിരുന്നില്ല. ജോലിയില്‍ ഇല്ലാതിരുന്ന എല്ലാവര്‍ക്കും ഉടനടി കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു.
കൂടാതെ, ഈ ഉദ്യോഗസ്ഥരുടെ ഒരു മാസത്തെ ഹാജര്‍നില ഹാജരാക്കാനും രേഖ ഗുപ്ത ആവശ്യപ്പെട്ടിട്ടുണ്ട്.ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്‌മെന്റ് (ജിഎഡി) ദിവസേനയുള്ള ഹാജര്‍ റിപ്പോര്‍ട്ട് എല്ലാ ദിവസവും 12 മണിക്ക് മുമ്പായി ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
ഇത്തരം കാര്യക്ഷമത ഇല്ലാത്ത പ്രവര്‍ത്തികള്‍ തന്റെ സര്‍ക്കാര്‍ അനുവദിച്ച് തരില്ലെന്ന് രേഖ ഗുപ്ത പറഞ്ഞു. 'പൊതുകാര്യങ്ങള്‍ വൈകാന്‍ ഔദ്യോഗിക യോഗങ്ങള്‍ ഒരു ഒഴിവുകഴിവായി മാറരുത്. ജൂനിയര്‍ സ്റ്റാഫുകള്‍ക്ക് മാത്രമല്ല അച്ചടക്കം വേണ്ടത്. കമ്മീഷണര്‍മാരും സ്‌പെഷ്യല്‍ കമ്മീഷണര്‍മാരും ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും അച്ചടക്കം ആവശ്യമാണ്', രേഖ ഗുപ്ത പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ക്ഷേത്രങ്ങളിൽ എല്ലാവർക്കും പ്രവേശനമുണ്ടാകണം; വിവേചനം ഹിന്ദു മതത്തിന് നല്ലതല്ലെന്ന് സുപ്രീം കോടതി
11 ദിവസം കൊണ്ട് പണം ഇരട്ടിയാക്കാം; പുണെയിൽ ഡോക്ടർക്ക് നഷ്ടമായത് 1.22 കോടി
ഡേറ്റിംഗ് ആപ്പിലെ 'മാലാഖ' പണി പറ്റിച്ചു; ഹോട്ടൽ മുറിയിൽ യുവാവ് ഉണർന്നത് മാലയും
തെലങ്കാനയിൽ ഇത്തവണ 'തത്തപ്പച്ച' തിളക്കം; ഇന്ദിരമ്മ സാരി വിതരണത്തിന് സർക്കാർ 450 കോടി