ഷിക്കാഗോ സെന്റ് മേരീസിൽ വിശുദ്ധ വാര തിരുക്കർമ്മങ്ങൾ അനുഗ്രഹപ്രദമായി

APRIL 10, 2026, 1:44 PM

ഷിക്കാഗോ: യേശുക്രിസ്തുവിന്റെ രാജകീയമായ ജറൂസലേം പ്രവേശനം, പെസഹാ, പീഢാനുഭവം, കുരിശുമരണം, ഉയർത്തെഴുന്നേൽപ്പ് എന്നിവ അനുസ്മരിച്ച വിശുദ്ധ വാരത്തിലെ തിരുക്കർമ്മങ്ങൾ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിൽ ഭക്തിനിർഭയമായി സമാപിച്ചു.

ഓശാന ഞായറാഴ്ച 10 മണിക്ക് നടന്ന കുരുത്തോല വെഞ്ചരിപ്പിനും പ്രദക്ഷിണത്തിനും വി. കുർബാനക്കും വികാരി ഫാ. സിജു മുടക്കോടിൽ മുഖ്യ കാർമ്മികനായി. ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ ഓശാന സന്ദേശം നൽകി. ഈ വർഷം യുവജനങ്ങൾക്കായി ആദ്യമായി വൈകുന്നേരം 4 മണിക്ക് ഇംഗ്ലീഷിൽ നടത്തിയ ഓശാന കർമ്മങ്ങളിൽ നിരവധി യുവജനങ്ങൾ പങ്കെടുത്തു.


vachakam
vachakam
vachakam

പെസഹാ വ്യഴാഴ്ച വെകുന്നേരം 6:30ന് നടന്ന കാൽകഴുകൽ ശുശ്രൂഷയിലും വി.കുർബാനയ്ക്കും കോട്ടയം അതിരൂപതാ വികാരി ജനറൽ മോൺ. തോമസ് ആനിമൂട്ടിൽ മുഖ്യ കാർമികനായി. ഫാ. സിജു മുടക്കോടിൽ വചന സന്ദേശം നൽകി. ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ സഹകാർമ്മികനായി. കാൽകഴുകൽ ശുശ്രൂഷയിൽ പങ്കെടുത്തവർക്ക് പീറ്റർ കുളങ്ങര സ്‌പോൺസർ ചെയ്ത സമ്മാനങ്ങൾ മോൺ. തോമസ് ആനിമൂട്ടിൽ സമ്മാനിച്ചു.

ദുഃഖ വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് യുവജനങ്ങൾക്കായും 7 മണിക്ക് മലയാളത്തിലും പീഡാനുഭവ ശുശ്രൂഷകൾ നടന്നു. മോൺ. തോമസ് ആനിമൂട്ടിൽ മുഖ്യ കാർമ്മികനായിരുന്നു. ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്‌നാനായ ഫൊറോനാ വികാരി ഫാ. അബ്രാഹം കളരിക്കൽ വചന സന്ദേശം നൽകി. ഫാ. സിജു മുടക്കോടിൽ, ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ എന്നിവർ സഹകാർമികരായിരുന്നു.

തുടർന്ന് പങ്കെടുത്ത ഏവർക്കും കഞ്ഞി നേർച്ചയും ഉണ്ടായിരുന്നു.
ശനിയാഴ്ച രാവിലെ പുത്തൻ വെള്ളവും പുത്തൻ തിരിയും ആശീർവദിച്ചുകൊണ്ടുള്ള ദുഃഖ ശനിയുടെ തിരുക്കർമ്മങ്ങൾ നടന്നു. വൈകുന്നേരം 5 മണിക്ക് ഇംഗ്ലീഷിലും 7 മണിക്ക് മലയാളത്തിലും ഉയിർപ്പിന്റെ തിരുക്കർമ്മങ്ങൾ നടന്നു. മോൺ. തോമസ് ആനിമൂട്ടിൽ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകുകയും വചന സന്ദേശം നൽകുകയും ചെയ്തു. ഫാ. സിജു മുടക്കോടിൽ, ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ എന്നിവർ സഹകാർമികരായിരുന്നു. 

vachakam
vachakam
vachakam


എല്ലാദിവസത്തേയും തിരുക്കർമ്മങ്ങളിൽ നൂറുകണക്കിനു യുവജനങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. വിവിധ ദിവസങ്ങളിലെ ഗാന ശുശ്രൂഷക്കു ജോബി പണയപറമ്പിലിന്റെ നേതൃത്വത്തിൽ ഉള്ള ഗായക സംഘം മലയാളത്തിലും അയോണ മറ്റത്തികുന്നേലിന്റെ നേതൃത്വത്തിൽ ഉള്ള ഗായകസംഘം ഇംഗ്ലീഷിലും നേതൃത്വം നൽകി.

വിശുദ്ധവാരത്തിലെ എല്ലാ ക്രമീകരണങ്ങൾക്കും കൈക്കാരൻമാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്‌സ് പാലകൻ എന്നിവരും, വിസിറ്റേഷൻ സിസ്റ്റേഴ്‌സും നിരവധി വോളന്റീയേഴ്‌സും നേതൃത്വം നൽകി.

vachakam
vachakam
vachakam

റോയി ചേലമലയിൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam