നോയിഡ: ഡേറ്റിംഗ് ആപ്പുകൾ വഴി സൗഹൃദം സ്ഥാപിച്ച് യുവാക്കളെ കബളിപ്പിക്കുന്ന സംഘത്തിലെ യുവതിയും സുഹൃത്തും നോയിഡയിൽ പോലീസ് പിടിയിലായി. ഗാസിയാബാദ് സ്വദേശിയായ യുവാവാണ് ഇത്തവണ തട്ടിപ്പിനിരയായത്.
ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവതി യുവാവിനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി സ്വർണ്ണമാലയും പണവും കവർന്ന് കടന്നുകളയുകയായിരുന്നു. യുവതിയുടെയും പങ്കാളിയുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ഉത്തർപ്രദേശ് പോലീസ് ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
ഡേറ്റിംഗ് ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച യുവതി യുവാവിനെ നേരിട്ട് കാണാനായി പോലീസ് സ്റ്റേഷന് സമീപത്തുള്ള ഒരു ഹോട്ടലിലേക്ക് ക്ഷണിച്ചു. തുടർന്ന് ഹോട്ടലിൽ ഒന്നിച്ച് സമയം ചിലവഴിച്ച ശേഷം യുവാവ് ഉറക്കമായ തക്കം നോക്കി സ്വർണ്ണമാലയും പേഴ്സിലുണ്ടായിരുന്ന പണവുമായി യുവതി മുങ്ങുകയായിരുന്നു.
പിറ്റേന്ന് രാവിലെ ഉണർന്ന യുവാവ് യുവതിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മാലയും പണവും നഷ്ടപ്പെട്ട വിവരം തിരിച്ചറിയുന്നത്.
യുവാവ് നൽകിയ പരാതിയെത്തുടർന്ന് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ഇവരിൽ നിന്ന് മോഷ്ടിച്ച സ്വർണ്ണമാലയും പണവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
സമാനമായ രീതിയിൽ ഇവർ മുൻപും തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന കാര്യം പോലീസ് പരിശോധിച്ചുവരികയാണ്. ഡേറ്റിംഗ് ആപ്പുകൾ വഴിയുള്ള ചതിക്കുഴികളെക്കുറിച്ച് യുവാക്കൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
