ക്ഷേത്രങ്ങളിൽ എല്ലാവർക്കും പ്രവേശനമുണ്ടാകണം; വിവേചനം ഹിന്ദു മതത്തിന് നല്ലതല്ലെന്ന് സുപ്രീം കോടതി

APRIL 9, 2026, 11:18 PM

ന്യൂഡൽഹി: ക്ഷേത്രങ്ങളിലും മഠങ്ങളിലും എല്ലാ വിഭാഗം ആളുകൾക്കും പ്രവേശനം അനുവദിക്കുന്നതാണ് ഉചിതമെന്ന് സുപ്രീം കോടതി. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുന്നത് ഹിന്ദു മതത്തിനും സമൂഹത്തിനും ഗുണകരമാകില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്‌ന നിരീക്ഷിച്ചു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനപ്പരിശോധനാ ഹർജികൾ പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ചിലാണ് കോടതിയുടെ നിർണ്ണായക പരാമർശങ്ങൾ.

ശബരിമല വിധി എന്തുതന്നെയായാലും, "ഞങ്ങളുടെ ആളുകൾ മാത്രം മതി, മറ്റുള്ളവർക്ക് പ്രവേശനമില്ല" എന്ന നിലപാട് ഹിന്ദു മതത്തിന് ദോഷകരമാണെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. ഇത്തരം വിവേചനങ്ങൾ സമൂഹത്തെ വിഭജിക്കുമെന്നും ഭരണഘടനയുടെ 25(2)(ബി) വകുപ്പ് പ്രകാരം എല്ലാ വിഭാഗങ്ങൾക്കുമായി ക്ഷേത്രങ്ങൾ തുറന്നുകൊടുക്കാൻ സ്റ്റേറ്റിന് അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് അരവിന്ദ് കുമാറും ഈ നിരീക്ഷണത്തോട് യോജിച്ചു.

ക്ഷേത്രപ്രവേശനം മതവിഭാഗങ്ങളുടെ ആചാരപരമായ അവകാശമാണെന്നും വിശ്വാസികൾക്ക് സ്വന്തം കാര്യങ്ങൾ തീരുമാനിക്കാൻ അവകാശമുണ്ടെന്നും എൻ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ വാദിച്ചു. ഭരണകൂടത്തിന്റെ നിയമനിർമ്മാണാധികാരം സാമൂഹിക പരിഷ്കരണത്തിന് വേണ്ടിയാകണം, മതപരമായ ആചാരങ്ങളിൽ ഇടപെടാനല്ലെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം, പ്രവേശന അവകാശം നിലനിൽക്കുമ്പോൾ തന്നെ ക്ഷേത്രത്തിലെ ആചാരങ്ങൾ പാലിക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ പുരുഷന്മാർ ഷർട്ട് ധരിക്കാൻ പാടില്ലെന്ന ആചാരത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇത്തരം ആചാരങ്ങളിൽ വാശി പിടിക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കി. ഭരണഘടനയുടെ 17-ാം വകുപ്പ് പ്രകാരം തൊട്ടുകൂടായ്മയ്‌ക്കെതിരായ അവകാശവും വിശ്വാസികളുടെ അവകാശത്തിന് മുകളിലാണെന്ന് ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam