കൊച്ചി: എൻ എസ് എസ് - എസ് എൻ ഡി പി ഐക്യ നീക്കത്തിന് പിന്നിൽ ചതിയുണ്ടെന്ന മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രസ്താവനയ്ക്ക് രൂക്ഷ മറുപടിയുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ഗണേഷ് കുമാർ ഒരു ലോക ചതിയൻ ആണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യം തന്നെ ചതിയുടേതാണെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. ചതിയുടെ ഒക്കെ പ്രതിഫലമായിട്ടാണ് ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിച്ചതെന്നും സദാചാരബോധമില്ലാത്തയാളാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു.
എൻ എസ് എസ് - എസ് എൻ ഡി പി ഐക്യ നീക്കത്തിന് പിന്നിൽ ചതി ഉണ്ടായിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസിലൂടെ ഇന്നലെയാണ് ഗണേഷ് വെളിപ്പെടുത്തൽ നടത്തിയത്.
എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൂടി അറിഞ്ഞുകൊണ്ടുള്ള ചതിയായിരുന്നുവെന്നും, എൻ എസ് എസ് അപകടം മനസ്സിലാക്കിയാണ് പിന്മാറിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മൃതദേഹം കണ്ടെത്തിയ ഭാഗത്ത് കൈവരിക്ക് സമീപം ശ്രീനന്ദ പോയപ്പോൾ മാറാൻ പറഞ്ഞിരുന്നു; ഈ
ഫയലുകൾ മുക്കാൻ നീക്കമെന്ന് ആക്ഷേപം; സെക്രട്ടറിയേറ്റിലെ വിവാദ ഇ-ഓഫീസ് പരിഷ്കരണം നിർത്തിവെച്ചു
തോന്നിവാസം ചെയ്താ അടിച്ച് പണി തീർക്കും; ബിന്ദു വിനയകുമാറിനെതിരെ ഭീഷണിയുമായി ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഓട്ടോ ഡ്രൈവറെ എസ്ഐ മർദിച്ചെന്ന് ആരോപണം