തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച സപ്ലൈകോയിലെ പ്രത്യേക ഓഫര്‍ ഇന്ന് അവസാനിക്കും. ഏപ്രിൽ 9ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടു പൊടി നൽകുമെന്നാണ് സപ്ലൈകോ അറിയിച്ചിരുന്നത്.
തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്‍റെ ഭാഗമായാണ് ജില്ലാ ഭരണകൂടം, സ്വീപ്, സപ്ലൈകോ എന്നിവ സംയുക്തമായി 'വോട്ടു ചെയ്യൂ, പുട്ടടിക്കൂ' എന്ന ടാഗ് ലൈനിൽ ക്യാമ്പെയിൻ അവതരിപ്പിച്ചത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ഏപ്രിൽ 10, 11 തീയതികളിൽ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തുന്നവർക്കാണ് ഈ ഓഫർ.
വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം പരിശോധിച്ച ശേഷമായിരിക്കും പുട്ടുപൊടി നൽകുക. വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടായിരുന്നു ഈ ഓഫർ.സപ്ലൈകോയിൽ നിന്ന് 1000 രൂപയ്ക്ക് മുകളിൽ സബ്സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങണം എന്ന നിബന്ധന കൂടിയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഫയലുകൾ മുക്കാൻ നീക്കമെന്ന് ആക്ഷേപം; സെക്രട്ടറിയേറ്റിലെ വിവാദ ഇ-ഓഫീസ് പരിഷ്കരണം നിർത്തിവെച്ചു
തോന്നിവാസം ചെയ്താ അടിച്ച് പണി തീർക്കും; ബിന്ദു വിനയകുമാറിനെതിരെ ഭീഷണിയുമായി ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഓട്ടോ ഡ്രൈവറെ എസ്ഐ മർദിച്ചെന്ന് ആരോപണം
വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്കി കന്നിവോട്ടര്‍