തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് മർദനമേറ്റതായി പരാതി.അശോകൻ(64)നാണ് മർദനമേറ്റത്. എസ്ഐ ജയനെതിരെയാണ് മർദിച്ചെന്ന് പരാതി ഉയർന്നിരിക്കുന്നത്.
ഓട്ടോ നീക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് ലഭ്യമായ വിവരം.ഓട്ടോ ഡ്രൈവറെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, ആക്രമിച്ച എസ്ഐ ജയനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ സ്റ്റേഷന് മുന്നിൽ സർവീസ് നിർത്തി ഓട്ടോ തൊഴിലാളികൾ പ്രതിഷേധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
