തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ നടപ്പിലാക്കാൻ നിശ്ചയിച്ചിരുന്ന വിവാദ ഇ-ഓഫീസ് സോഫ്റ്റ്‌വെയർ പരിഷ്കരണ നടപടികൾ നിർത്തിവെച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകിയ പരാതി പരിഗണിച്ചാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി. പെരുമാറ്റച്ചട്ട ലംഘനം അവസാനിക്കുന്നത് വരെ പരിഷ്കരണവുമായി മുന്നോട്ട് പോകില്ലെന്ന് ഐടി വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.
സോഫ്റ്റ്‌വെയർ പരിഷ്കരണത്തിന്റെ മറവിൽ പ്രധാനപ്പെട്ട ഫയലുകൾ അട്ടിമറിക്കാനോ മാറ്റാനോ നീക്കം നടക്കുന്നുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.
വോട്ടെടുപ്പ് പൂർത്തിയായ ഉടനെ, അവധി ദിവസങ്ങൾ കൂടി കണക്കിലെടുത്ത് പരിഷ്കരണം നടത്താൻ തീരുമാനിച്ചത് ദുരൂഹമാണെന്ന് വി.ഡി. സതീശൻ ആരോപിച്ചിരുന്നു.
സർക്കാരിനെതിരെയുള്ള പല വിവാദ ഫയലുകളും നീക്കം ചെയ്യാനുള്ള ഗൂഢശ്രമമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവർത്തനം കൂടുതൽ സുഗമമാക്കുന്നതിനായുള്ള സാധാരണ നടപടിക്രമം മാത്രമാണിതെന്നാണ് സർക്കാർ വിശദീകരണം. അവധി ദിവസങ്ങൾ വരുന്നതിനാൽ ഭരണപരമായ ജോലികളെ ബാധിക്കില്ലെന്ന് കരുതിയാണ് ഈ സമയം തിരഞ്ഞെടുത്തതെന്നും സർക്കാർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
