ദീപിക പത്രത്തിനെതിരെ സഭാ നേതൃത്വത്തെ കണ്ട് ഷോൺ ജോർജ്

APRIL 10, 2026, 8:25 AM

കോട്ടയം: ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന കത്തോലിക്ക സഭ മുഖപത്രമായ ദീപികയിലെ മുഖപ്രസംഗത്തിനെതിരെ സീറോമലബാർ സഭയുടെ ഉന്നത നേതൃത്വവുമായി സംസാരിച്ചെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലായിലെ എൻഡിഎ സ്ഥാനാർഥിയുമായ ഷോൺ ജോർജ്.

കാര്യങ്ങൾ സഭാ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. തന്റെ ആശങ്കകൾ സഭാനേതൃത്വം ശ്രദ്ധയോടെ കേട്ടു. വിശദമായ പരാതി എഴുതി നൽകാൻ സഭാ നേതൃത്വം തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഷോൺ ജോർജ് വ്യക്തമാക്കി.

ദീപിക പരസ്യം നൽകുന്ന രാഷ്ട്രീയ പാർട്ടികളുടെയടക്കം താൽപ്പര്യം സംരക്ഷിക്കുകയാണെന്ന് ഷോൺ ആരോപിച്ചു.

vachakam
vachakam
vachakam

ദീപിക രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പെരുമാറുന്നു. ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ദീപിക പത്രത്തിലൂടെ പറഞ്ഞു. സഭയുടെ നിലപാട് ഇതാണെങ്കിൽ തങ്ങൾക്കും സഭയെ വേണ്ടെന്ന് വെക്കേണ്ടി വരുമെന്ന് ഷോൺ നേരത്തെ പ്രതികരിച്ചിരുന്നു.

സഭയ്ക്കുവേണ്ടി വാദിക്കുന്ന തന്നോട് സഭയിൽനിന്ന് എന്ത് ലഭിച്ചുവെന്ന് അമിത് ഷാ ചോദിച്ചാൽ എന്ത് മറുപടിയാണ് താൻ പറയേണ്ടതെന്നും ഷോൺ ജോർജ് ചോദിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam