'എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റുന്നു, ക്രൈസ്തവ സഭകൾ ബിജെപിക്ക് തിരികെ ഒന്നും നൽകുന്നില്ല'; ടി.പി. സെൻകുമാർ

APRIL 10, 2026, 10:05 PM

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തെയും ക്രൈസ്തവ പ്രീണന നയത്തെയും രൂക്ഷമായി വിമർശിച്ച് മുൻ ഡിജിപി ടി.പി. സെൻകുമാർ രംഗത്ത്. പി.സി. ജോർജും ഷോൺ ജോർജും സഭയ്‌ക്കെതിരെ ഉയർത്തിയ വിമർശനങ്ങളെ പൂർണ്ണമായും പിന്തുണച്ച സെൻകുമാർ, കേരളത്തിലെ ബിജെപിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം അപ്രായോഗികമായ നിലപാടുകളാണെന്ന് ഫേസ്ബുക്കിൽ കുറിച്ചു.

ഹിന്ദു വോട്ടുകൾ ഏകീകരിക്കുന്നതിന് പകരം ക്രൈസ്തവ ഔട്ട്‌റീച്ചിനായി ബിജെപി പോയപ്പോൾ തന്നെ താൻ ഇതിൻ്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കേരളത്തിൻ്റെ രാഷ്ട്രീയ സാഹചര്യം അറിയാത്ത അധ്യക്ഷനും ചോദ്യം ചെയ്യാത്ത അനുചാരവൃന്ദവുമാണ് ബിജെപിയെ ഇന്നത്തെ ഗതികേടിലെത്തിച്ചതെന്ന് സെൻകുമാർ കുറ്റപ്പെടുത്തി. എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റുന്നതല്ലാതെ ക്രൈസ്തവ സഭകൾ ബിജെപിക്ക് തിരികെ ഒന്നും നൽകുന്നില്ല. എപ്പോഴും ലാഭം മാത്രം നോക്കുന്ന സ്വഭാവമാണ് സഭയുടേതെന്നും, അവരുടെ സഹായമില്ലാതെ തന്നെ ഇന്ത്യ ഭരിക്കാൻ ബിജെപിക്ക് സാധിക്കുമെന്ന് അവർ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

ആഗോളതലത്തിൽ ഇസ്‌ലാമിക് സ്റ്റേറ്റ് ഉയർത്തുന്ന ഭീഷണിയിൽ നിന്ന് ക്രൈസ്തവരെ രക്ഷിക്കുന്നത് ബിജെപി മാത്രമാണെന്ന ബോധ്യം സഭയ്ക്കുണ്ടാകണം. ഈ തെരഞ്ഞെടുപ്പിൽ ലഭിക്കുന്ന സീറ്റുകൾ ആരുടെയും സഹായത്തോടെയല്ലെന്ന് തിരിച്ചറിയാനുള്ള സാമാന്യബുദ്ധി എല്ലാവരും കാണിക്കണമെന്നും സെൻകുമാർ കൂട്ടിച്ചേർത്തു. ബിജെപിയുടെ വോട്ട് ബാങ്ക് സംബന്ധിച്ച തന്ത്രങ്ങളിൽ വന്ന പിഴവുകൾ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam