ശബരിമല സ്വർണക്കൊള്ള: പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ, പ്രത്യേക അന്വേഷണസംഘം സന്നിധാനത്ത് 

APRIL 10, 2026, 10:20 PM

ശബരിമല: ശബരിമല ശ്രീകോവിലിൽനിന്ന് 2019-ൽ സ്വർണം കവർന്ന കേസിന്റെ കുറ്റപത്രം അന്തിമമാക്കുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം സന്നിധാനത്തെത്തി.

ശ്രീകോവിൽ, മുന്നിലെ മണ്ഡപം, ബലിക്കൽപ്പുര, സ്റ്റാഫ് ഗേറ്റിലൂടെ പുറത്തേക്കുള്ള വഴി എന്നിവയുടെ അളവുകൾ എടുത്തു. ദ്വാരപാലകശില്പങ്ങളിലെയും കട്ടിളയിലെയും സ്വർണം പൂശിയ പാളികൾ നവീകരിക്കുന്നതിന് ഇളക്കിക്കൊണ്ടുപോയ രീതികൾ കൃത്യമാക്കുന്നതിനായിരുന്നു തെളിവുശേഖരണം.

സന്നിധാനത്തുനിന്ന് ഇവ ഇളക്കിയശേഷം സ്റ്റാഫ് ഗേറ്റിലൂടെയാണ് താഴേക്കെത്തിച്ചത്. ഇടുങ്ങിയ ഈ വഴിയുടെ വീതിയും മറ്റളവുകളും കുറ്റപത്രത്തിൽ പ്രധാനമാണ്. 

vachakam
vachakam
vachakam

പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ

2019-ൽ ശ്രീകോവിലിൽനിന്ന് അഴിച്ചെടുത്ത ദ്വാരപാലകശില്പപാളികൾ പമ്പയിലെത്തിച്ചത് ദേവസ്വം ട്രാക്ടറിൽ. പമ്പ മരാമത്ത് വിഭാഗത്തിന്റെ ചുമതലയിലുള്ള ട്രാക്ടർ സന്നിധാനത്തേക്ക് വരുത്തി അതിലാണ് പാളികൾ പമ്പയിലെത്തിച്ചത്.

അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡ്രൈവർമാരുടെ മൊഴി എസ്.ഐ.ടി. രേഖപ്പെടുത്തി. ചില ഡ്രൈവർമാർ ഇപ്പോഴും സർവീസിലുണ്ട്. പകലാണ് കൊണ്ടുപോയത്. ഇക്കാര്യങ്ങൾ ഡ്രൈവർമാർ അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട്. 2019-ൽ കട്ടിളപ്പാളി നവീകരണത്തിന് കൊണ്ടുപോയതും ട്രാക്ടറിലായിരുന്നു. അതിന്റെ ഡ്രൈവർമാരുടെ മൊഴിയും എടുത്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam